കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിനു വേണം ആ ഫോണ്‍..അത് സുനിയുടെ അഭിഭാഷകന്‍റ കൈയില്‍ ? റെയ്ഡ് നടത്തി, ലഭിച്ചത്!!

വീട്ടിലും ഓഫീസിലും ഒരേ സമയത്തായിരുന്നു റെയ്ഡ്

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവാതെ പോലീസ് വലയുകയാണ്. കേസില്‍ സുനിക്കെതിരേയുള്ള മുഖ്യതെളിവായ ഈ മൊബൈല്‍ കണ്ടെത്താനായി പോലീസ് പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും ഫലമുണ്ടായില്ല. സുനിയുടെ അഭിഭാഷകന്റെ വീട്ടിലും ഓഫീസിലും പോലീസ് റെയ്ഡ് നടത്തിയതാണ് പുതിയ സംഭവം.

അഭിഭാഷകന്‍ പ്രതീഷ് ചാക്കോ

അഭിഭാഷന്‍ പ്രതീഷ് ചാക്കോയുടെ ഓഫീസിലും വീട്ടിലുമാണ് പോലീസ് റെയ്ഡ് നടത്തിയത്. രണ്ടു മണിക്കൂറോളം പോലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഈ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിച്ചില്ല.

റെയ്ഡ് ഒരേസമയം

ആലുവ ചുണങ്ങംവേലിയിലുള്ള പ്രതീഷ് ചാക്കോയുടെ വീട്ടിലും എറണാകുളം ബാനര്‍ജി റോഡിലുമുള്ള ഓഫീസിലുമാണ് പോലീസ് ഒരേസമയം റെയ്ഡ് നടത്തിയത്.

മെമ്മറികാര്‍ഡ് ലഭിച്ചു

അഭിഭാഷന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ മെമ്മറി കാര്‍ഡ്, ടാബ് എന്നിവയടങ്ങുന്ന ബാഗ് പോലീസിനു ലഭിച്ചു. ഇവയില്‍ കേസുമായി ബന്ധപ്പെട്ട ഒന്നും ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് സൂചന.

മറുപടി ലഭിച്ചില്ല

മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് അറിയുന്നതിനു വേണ്ടി അഭിഭാഷകനെ രണ്ടു ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും വ്യക്തമായ മറുപടിയല്ല ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് കോടതി അനുവാദത്തോടെ അഭിഭാഷകന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയത്.

സുനിയുടെ മൊഴി

നടിയുടെ ദൃശ്യങ്ങളുള്ള മൊബൈല്‍ ഫോണ്‍ താന്‍ അഭിഭാഷകനെ ഏല്‍പ്പിച്ചുവെന്നാണ് സുനി നേരത്തേ പോലീസിനു മൊഴി നല്‍കിയിരുന്നു. പിന്നീട് സുനി ഇതു മാറ്റിപ്പറയുകയും ചെയ്തിരുന്നു.

ആക്രമിക്കപ്പെട്ടത്

ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്നും കൊച്ചിയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പള്‍സര്‍ സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്.

സുനി പിടിയില്‍

ഒമ്പത് ദിവസം പോലീസിനെ വെട്ടിച്ചുനടന്ന മുഖ്യപ്രതി സുനിയെ ഫെബ്രുവരി 25നു പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് പോലീസ് സുനിയെ നാടകീയമായി അറസ്റ്റ് ചെയ്തത്.

English summary
police raid in pulsar suni's advocate's home and office at the same time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X