
'സോഷ്യല്‍ മീഡിയയില്‍ അപ്ഡേറ്റ് ചെയ്താണോ ഭീകരപ്രവർത്തനത്തിന് രഹസ്യയാത്ര'?: റൈഹാന സിദ്ദിഖ്
കോഴിക്കോട്: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന് എതിരെയുളള ജന്മഭൂമി വാര്‍ത്തയ്ക്ക് എതിരെ ഭാര്യ റൈഹാന സിദ്ദിഖ് രംഗത്ത്. ഭീകരപ്രവര്‍ത്തനത്തിനുളള പരിശീലനത്തിന് വേണ്ടി സിദ്ദിഖ് കാപ്പന് ദക്ഷിണാഫ്രിക്ക അടക്കമുളള രാജ്യങ്ങളില്‍ പോയി എന്ന തരത്തിലാണ് വാര്‍ത്ത. സിദ്ദിഖ് കാപ്പന് വിക്കി പീഡിയയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണെന്നും അതുമായി ബന്ധപ്പെട്ടാണ് ദക്ഷിണാഫ്രിക്ക അടക്കമുളള രാജ്യങ്ങളിലേക്ക് പോയിട്ടുളളതെന്ന് റൈഹാന സിദ്ദിഖ് പറയുന്നു. ഫേസ്ബുക്കിലാണ് റൈഹാനയുടെ പ്രതികരണം.
ആരുടെ പേരാണ് എന്തൊക്കെ കാര്യങ്ങളാണ് ഉളളത്? ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാത്തതിനെതിരെ പാർവ്വതി
റൈഹാന സിദ്ദിഖിന്റെ കുറിപ്പ് വായിക്കാം: '' ഭീകരപ്രവര്‍ത്തനത്തിന് പരിശീലനം നേടാന്‍ സിദ്ദിഖ് കാപ്പൻ സൗത്താഫ്രിക്കയടക്കമുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നും തുച്ഛമായ ശമ്പളത്തില്‍ ഓണ്‍ലൈന്‍ വേണ്ടി പണിയെടുക്കുന്ന കാപ്പന് പിന്നെ എങ്ങിനെ അവിടെ പോയെന്നുമുള്ള ചോദ്യം ഇന്ന് ജന്മഭൂമിയിലും പിന്നെ ഏതോ ഒന്ന് രണ്ട് പോര്‍ട്ടലുകളിലും കണ്ടു. വിക്കിപീഡിയക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് കാപ്പന് (മലയാളം വിക്കിപീഡിയയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രമാണ് പോസ്റ്റിനൊപ്പമുള്ളത്. ഇപ്പോഴത്തെ കാപ്പന്റെ പ്രൊഫൈല്‍ പിക് തന്നെ വിക്കിപീഡിയയുടെ കാംപയിനുമായി ബന്ധപ്പെട്ടതാണ്). അതിന് വേണ്ടി സൗത്താഫ്രിക്കയിലും മറ്റും പോയിട്ടുണ്ട്.
ഡല്‍ഹിയിലെ പത്രക്കാരായ സുഹൃത്തുക്കളോട് കൂടി പറഞ്ഞ്, അത് ഫേസ്ബുക്കില്‍ അപ്ഡേറ്റ് ചെയ്തായിരുന്നു യാത്ര. പതിവ് പോലെ INS ബില്‍ഡിങ്ങിന് സമീപത്തെ ഗുപ്തയുടെ കടയില്‍ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കെ കാപ്പന്റെ സൗത്താഫ്രിക്കന്‍ യാത്രയും വിക്കിപീഡിയയും ഒക്കെ ആരോ ചര്‍ച്ചയ്ക്കിട്ടതായും ഓര്‍ക്കുന്നു. പോരാഞ്ഞ്, സമ്മേളനത്തിന്റെ കുറേ ഫോട്ടോകളും കാപ്പന് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.
മലരെന്നാണോ പറഞ്ഞത്.... ക്യൂട്ട് ചിത്രങ്ങളുമായി സായ് പല്ലവി
ഭീകരപ്രവര്‍ത്തനത്തിന് വേണ്ടി 'രഹസ്യയാത്ര' പോയ ഒരാള്‍ ഇങ്ങനെ സോഷ്യല്‍മീഡിയയില്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുമെന്ന് സംഘികള്‍ അല്ലാത്ത വേറെ ആരും വിശ്വസിക്കില്ല. തേജസ് പൂട്ടിയ ശേഷം ജോയിന്‍ചെയ്ത തല്സമയത്തില് നിന്ന് ശമ്പളം മുടങ്ങിയതോടെ പണമില്ലാത്തതിനാല്‍ ലഞ്ച് സ്കിപ് ചെയ്തിട്ടുണ്ട് കാപ്പന്. പക്ഷേ തീവ്രവാദപരിശീലനത്തിന്റെ ഭാഗമായാണ് കാപ്പന് ഭക്ഷണം കഴിക്കാതിരുന്നതെന്ന ക്രൂരമായ റിപ്പോര്‍ട്ടും നാളെ നമ്മള് വായിക്കേണ്ടി വരും''.
ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹാഥ്റസിലേക്കുളള യാത്രയ്ക്കിടെയാണ് മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന് അറസ്റ്റിലായത്. യുപി പോലീസ് ആണ് കാപ്പനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. മുസ്ലീംങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുളളവയാണ് കാപ്പന്റെ ലേഖനങ്ങള്‍ എന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. മനോരമ ലേഖകന്‍ കാപ്പന് എതിരെ മൊഴി നല്‍കിയതായുളള റിപ്പോര്‍ട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു.