കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാറിൽ റെയിൽ ഗതാഗതം പൂർവ്വ സ്ഥിതിയിലേക്ക്; കോഴിക്കോട്-ഷൊർണൂർ പാതയും പുനഃസ്ഥാപിച്ചു!

Google Oneindia Malayalam News

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് നിർത്തിവെച്ച് റെയിൽ ഗതാഗതം പൂർവ്വ സ്ഥിതിയിലേക്ക്. കോഴിക്കോട്-ഷോർണൂർ പാതയിലെ ഗതാഗതവും പുനഃസ്ഥാപിച്ചു. കോഴിക്കോട്-നാഗർകോവിൽ സ്പെഷ്യൽ പാസഞ്ചറാണ് കഴിഞ്ഞ ദിവസം ഷോർണൂർ റൂട്ടിൽ ആദ്യ സർവ്വീസ് നടത്തിയത്. മംഗളൂരുവിൽ നിന്നുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും മംഹളൂരു വഴി കണ്ണൂരിലേക്കുള്ള ട്രെയിൻ 23-ാം തീയ്യതിക്ക ശേഷം മാത്രമേ പുനഃസ്ഥാപിക്കുകയുള്ളൂ.

<strong>നൗഷാദിന് പിന്നാലെ ഒരു തൃശൂർകാരൻ കൂടി; നൽകിയത് കെട്ടുകണക്കിന് വസ്ത്രങ്ങൾ, ഇങ്ങനെയും ചില നന്മകൾ!</strong>നൗഷാദിന് പിന്നാലെ ഒരു തൃശൂർകാരൻ കൂടി; നൽകിയത് കെട്ടുകണക്കിന് വസ്ത്രങ്ങൾ, ഇങ്ങനെയും ചില നന്മകൾ!

പാലക്കാട് വഴി കടന്നു പോകേണ്ടിയിരുന്ന 18 ട്രെയിനുകൾ പൂർണ്ണമായും 11 ട്രെയിനുകൾ ഭാഗീകമായും റദ്ദാക്കിയിരുന്നു. ബുധനാഴ്ചയോടെ ഇതുവഴിയുള്ള സർവീസുകൾ പൂർവ്വ സ്ഥിതിയിലാകും. കഴിഞ്ഞ ദിവസം 8.10ന് ചെ്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിൻ ചൊവ്വാഴ്ച രാവിലെ എറണാകുളം ജംഗ്ഷനിലെത്തും. തിരിച്ച് ചെന്നൈയിലേക്കുള്ള ട്രേയിൻ വ്യാഴാഴ്ച രാത്രി 7.30ന് എറണാകുളം ജംഗ്ഷനിൽ നിന്ന് യാത്ര തിരിക്കും.

മംഗളൂരു വഴിയുള്ള സർവീസ്

മംഗളൂരു വഴിയുള്ള സർവീസ്

കർണാടകയിലെ ഹാസനിൽ ചുരത്തിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായതിനാലാണ് മംഗളൂരു വഴിയുള്ളട്രെയിൻ ഗതാഗതം റദ്ദാക്കിയിരുന്നത്. അതേസമയം ചൊവ്വാഴ്ചത്തെ നാഗർകോവിൽ-ഗാന്ധിധാം മംഗളൂരുവിൽ നിന്ന് പുറപ്പെടും. ചെങ്കോട്ട-പുനലൂർ പാതയിലും ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

ട്രെയിനുകൾ റദ്ദാക്കി

ട്രെയിനുകൾ റദ്ദാക്കി

മഴയും വെള്ളപ്പൊക്കവും മൂലം റെയില്‍വേ ട്രാക്കുകളിലുണ്ടായ തടസങ്ങള്‍ ഒരു പരിധിവരെ മാറിയെങ്കിലും റാക്കുകളില്ലാത്തതടക്കമുള്ള സാങ്കേതിക പ്രശ്നങ്ങൾ കാരണം ട്രെയിൻ ഗതാഗതം മുടങങുന്നുമുണ്ട്. ചൊവ്വാഴ്ച സര്‍വീസ് നടത്തേണ്ട ആറ് എക്സ്പ്രസ് ട്രെയിനുകളും പത്ത് പാസഞ്ചറുകളും റദ്ദാക്കിയിട്ടുണ്ട്. നാഗർകോവിൽ മംഗലൂരു പരുശുറാം എക്സ്പ്രസ് നാലു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

റദ്ദാക്കിയ എക്സ്പ്രസ് ട്രെയിനുകൾ

റദ്ദാക്കിയ എക്സ്പ്രസ് ട്രെയിനുകൾ

എറണാകുളം- നിസാമുദ്ധീൻ ,തുരന്തോ എക്സ്പ്രസ് ,∙ നിസാമുദ്ധീൻ -എറണാകുളം ,മില്ലേനിയം സൂപ്പർ ഫാസ്റ്റ്, ∙ശ്രീ ഗംഗനഗർ- -കൊച്ചുവേളി ∙ പട്ന - എറണാകുളം ∙ എറണാകുളം - പുണെ ∙ ഷാലിമാർ - തിരുവനന്തപുരം തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്.

റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകൾ

റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകൾ

56381 എറണാകുളം-കായംകുളം ,∙ 56382 കായംകുളം - എറണാകുളം, 66302 കൊല്ലം -എറണാകുളം, 66303 എറണാകുളം- കൊല്ലം, 56387 എറണാകുളം- കായംകുളം, 56388 കായംകുളം - എറണാകുളം, 66307 എറണാകുളം - കൊല്ലം, 66308 കൊല്ലം- എറണാകുളം, 66309 എറണാകുളം-കൊല്ലം, 56664 കോഴിക്കോട്- തൃശൂർ എന്നിവയാണ് ചൊവ്വാഴഅച റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകൾ.

അരുവിക്കരം ഡാം തുറക്കും

അരുവിക്കരം ഡാം തുറക്കും

അതേസമയം അരുവിക്കര ഡാം ചൊവ്വാഴ്ച തുറക്കും. തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും നെയ്യാർ അണക്കെട്ട് തുറക്കുമെന്നും ജില്ല കലക്ടർ അറിയിച്ചിട്ടുണ്ട്. 82.02 മീറ്ററാണ് നെയ്യാർ ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷി 84.75 മീറ്ററാണ്. നേരിയ തോതിൽ മാത്രം ജലം തുറന്ന് വിടുന്നതിനാൽ പരിസരവാസികള്‌ പരിഭ്രമിക്കേണ്ടതില്ലെന്ന് അധികൃതർ‌ വ്യക്തമാക്കുന്നു.

English summary
Rail transport in Malabar to be restored
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X