കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയിരക്കണക്കിന് യാത്രക്കാരുടെ ജീവന്‍ വച്ച് കളിക്കരുത് ; റെയില്‍വേയുടെ അനാസ്ഥ എത്രപേരുടെ ജീവനെടുക്കും

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: അടുത്തിടെയുണ്ടായാ തീവണ്ടി അപകടങ്ങള്‍ വളരെയധികം ഭീതിയുണ്ടാക്കുന്നതാണ്. ആളാപയമുണ്ടായില്ലെങ്കിലും തുടരെത്തുടരെയുണ്ടാകുന്ന അപകടങ്ങള്‍ ചെറുക്കാന്‍ റെയില്‍വേ അധികൃതരുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടലുണ്ടായിട്ടില്ലെന്നതാണ്.

ആയിരക്കണക്കിന് ആളുകളാണ് പ്രതിദിനം കേരളത്തില്‍ ട്രെയിനില്‍ സഞ്ചരിക്കുന്നത്. ഇവരുടെ ജീവന്‍ വച്ചാണ് റെയില്‍വ കളിക്കുന്നത്. കഴിഞ്ഞ മാസം തൃശ്ശൂര്‍ കറുകുറ്റിയില്‍ ബോഗികള്‍ പാളം തെറ്റി വലിയെ അപടകത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കറുകുറ്റി അപകടത്തിന് ശേഷം നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള റെയില്‍ പാതയില്‍ 2002 വിള്ളലുകള്‍ കണ്ടെത്തി.

രണ്ട് ദിവസം മുമ്പ് കൊല്ലത്ത് ചരക്ക് തീവണ്ടി മറിഞ്ഞതിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മിക്കയിടങ്ങളിലും ഉണ്ടായ തീവണ്ടി അപകടങ്ങളില്‍ അട്ടിമറി സാധ്യതയും സംശയിച്ചിരുന്നു. റെയില്‍വേ എഞ്ചിനിയിറിംഗ് വിഭാഗം നടത്തിയ പരിശോധനയില്‍ ഇരുനൂറില്‍കൂടുതല്‍ സ്ഥലങ്ങളില്‍ അടിയന്തര അറ്റകുറ്റപ്പണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍ പാളങ്ങള്‍ നവീകരിച്ചില്ലെങ്കില്‍ വലിയ ദുരന്തങ്ങളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്...

ആരുത്തരം പറയും

ആരുത്തരം പറയും

രണ്ട് മാസത്തിനിടെ നാല് തവണയാണ് ട്രെയിനുകള്‍ പാളം തെറ്റിയത്. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. ആയിരങ്ങളുടെ ജീവന് ആരുത്തരം പറയും.

യാത്രക്കാര്‍

യാത്രക്കാര്‍

കേരളത്തിലെ ഭൂരിപക്ഷം പേരും യാത്രക്കായി റെയില്‍വെയെ ആശ്രയിക്കുന്നവരാണ്. ദീര്‍ഘദൂര യാത്കരളുള്‍പ്പെടെയുള്ളവര്‍ ജീവന്‍ പണയം വച്ച് ട്രെയിനില്‍ കയറേണ്ട അവസ്ഥയാണിപ്പോള്‍.

പാളങ്ങള്‍

പാളങ്ങള്‍

യാതൊരു തകരാറില്ലാത്ത പാളങ്ങളിലുണ്ടായ വിള്ളലുകള്‍ അട്ടിമറി എന്ന സംശയം വര്‍ദ്ധിപ്പിക്കുന്നു. 202 വിള്ളലുകള്‍ കണ്ടെത്തിയിട്ടും റെയില്‍വേ എന്ത് അന്വേഷണമാണ് നടത്തിയത്.

അട്ടിമറി

അട്ടിമറി

പാളത്തിലെ വിള്ളലല്ല ചരക്കുവണ്ടി പാളംതെറ്റാന്‍ കാരണമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം, പാളത്തിലെ വിള്ളല്‍മുതല്‍ അട്ടിമറിവരെയുള്ള സംശയങ്ങളെക്കുറിച്ചു സമഗ്ര അന്വേഷണം നടത്താനാണ് തീരുമാനം.

അറ്റകുറ്റപ്പണി

അറ്റകുറ്റപ്പണി

തിരുവനന്തപുരം ഡിവിഷനില്‍ മാത്രം റെയില്‍പാളത്തില്‍ 202 സ്ഥലങ്ങളില്‍ വിള്ളലുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടും പരിഹരിക്കാന്‍ നടപടികളുണ്ടായിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ട മന്ത്രി ജി സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.

നോട്ടീസ് നല്‍കി

നോട്ടീസ് നല്‍കി

റെയില്‍വേ ട്രാക്കുകള്‍ സുരക്ഷിതമല്ലെന്ന വാര്‍ത്ത വന്നതോടെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരിക്കുകയാണ്.

അവകാശ ലംഘനം

അവകാശ ലംഘനം

റെയില്‍വേ ട്രാക്കുകളുടെ സുരക്ഷയില്ലായ്മ ജീവിക്കാനുള്ള അവകാശത്തിന്‍രെ ലംഘനമാണ്. അടുത്തിടെ നടന്ന റെയില്‍വേ അപകടങ്ങളെക്കുറിച്ച് റെയില്‍വേ മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കണം

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Railway accidents in Kerala, railway must ensure safety and security of the passengers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X