റെയില്‍വെ ബജറ്റ് 2016; തിരുവനന്തപുരത്ത് സബര്‍ബന്‍ ലൈന്‍, ചെങ്ങന്നൂര്‍ സ്റ്റേഷന്‍ നവീകരിക്കും

ദില്ലി: നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാമത്തെ റെയില്‍വെ ബജറ്റ് അവതരണം ആരംഭിച്ചു. തിരുവനന്തപുരത്ത് സബര്‍ബന്‍ ലൈന്‍ മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. തീര്‍ഥാടക സ്റ്റേഷന്‍ എന്ന നിലയില്‍ ചെങ്ങന്നൂര്‍ സ്റ്റേഷന്‍പില്‍ഗ്രിമേറ്റ് സ്റ്റേഷനായി ഉയര്‍ത്തും. ശബരീമല തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യവും തിരുവനന്തപുരം-ദില്ലി യാത്രാ ദൂരം എട്ട് മണിക്കൂര്‍ കുറക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

Railway budget

സാധാരണകാര്‍ക്ക് വേണ്ടിയുള്ള ബജറ്റ് എന്ന് പറഞ്ഞാണ് സുരേഷ് പ്രഭു ബജറ്റ് അവതരണം തുടങ്ങിയത്. സ്ത്രീസുക്ഷയ്ക്കും ബജറ്റില്‍ ഊന്നല്‍ കൊടുത്തിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലിഫിറ്റ് എക്‌സലേറ്റര്‍ സൌകര്യവും. ലോ ബര്‍ത്തില്‍ 50% റിസര്‍വേഷന്‍ സംവരണവും ബജറ്റില്‍ പ്രഖാപിച്ചു.
തീവണ്ടികളില്‍ ആധുനിക വല്‍ക്കരണത്തിന് നടപടികള്‍ സ്വീകരിക്കും. ട്രെയിന്‍ വേഗത ലോകനിലവാരത്തില്‍ ഉയര്‍ത്താന്‍ തേജസ് പദ്ധതിയും നിലവില്‍ വരും. എല്ലാ തത്ക്കാല്‍ കൗണ്ടറുകളിലും സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+