കാറ്ററിംഗ് വിഭാഗം പണിമുടക്കി, ട്രെയിനുകളില്‍ ഭക്ഷണമില്ല
ഷൊര്‍ണ്ണൂര്‍: ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ കാറ്ററിംഗ് വിഭാഗം ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലും ട്രെയിനുകളിലും ഭക്ഷണവിതരണം തടസ്സപ്പെട്ടു. സിഐടിയുവിലെ 35ഓളം തൊഴിലാളികളാണ് പണിമുടക്കിയത്.
കഴിഞ്ഞ ദിവസം വിതരണം ചെയ്യാനായി ഭക്ഷണം തയ്യാറാക്കിയിരുന്നെങ്കിലും പാര്‍ട്ടി പരിപാടിക്ക് പോയതിനാല്‍ ഉണ്ടാക്കിയ ഭക്ഷണം വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല. അതില്‍ ക്ഷുഭിതരായ കാറ്ററിംഗ് ഉടമകള്‍ ബുധനാഴ്ച ജോലിയില്‍ കയറേണ്ടെന്ന് ജീവനക്കാരോട് നിര്‍ദേശിച്ചു. ഇതില്‍ പ്രതിഷേധിച്ച് സിഐടിയു ജീവനക്കാര്‍ പണിമുടക്ക് ആരംഭിക്കുകയായിരുന്നു.

ഷൊര്‍ണ്ണൂര്‍ സ്റ്റേഷനിലും അത് വഴിപോകുന്ന ട്രെയിനുകളിലും വിതരണം ചെയ്യുന്നതിനുള്ള ഭക്ഷണം തയ്യാറാക്കുന്നത് ഷൊര്‍ണ്ണൂര്‍ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചാണ്. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ പണിമുടക്കിനെതുടര്‍ന്ന് ഈ മേഖലയിലൂടെ കടന്ന് പോകുന്ന ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ഭക്ഷണം കിട്ടാത്ത അവസ്ഥയാണ്.
റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും ഭക്ഷണം വില്‍ക്കുന്നതിന് ചട്ടങ്ങള്‍ ഉള്ളതിനാല്‍ യാത്രക്കാര്‍ക്ക് പകരം സംവിധാനങ്ങള്‍ ഉപയോഗിക്കനും കഴിയില്ല. സമരം അവസാനിപ്പിക്കാനായി തൊഴിലാളികളും ഉടമസ്ഥ പ്രതിനിധികളും പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച നടത്തുന്നുണ്ട്.












Click it and Unblock the Notifications