ഇനി സെല്‍ഫിയെടുത്താല്‍ കുടുങ്ങും; സെല്‍ഫിക്കെതിരെ പോലീസിന്റെ മുന്നറിയിപ്പ്
സുരക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിന് നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും സുരക്ഷിത മല്ലാത്ത സ്ഥലങ്ങളില്‍ നിന്നാണ് സെല്‍ഫി എടുക്കുന്നതെങ്കില്‍ പിഴയോ തടവോ അതുമല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ലഭിക
ഷോര്‍ണൂര്‍: എവിടെ എത്തിയാലും എന്ത് കണ്ടാലും സെല്‍ഫി എടുക്കുക എന്നതാണ് ഇപ്പോഴത്തെ ട്രന്റ്. സെല്‍ഫിക്ക് പ്രായഭേദങ്ങള്‍പോലും ഇപ്പോള്‍ ഇല്ല. അതുമുലം നിരവധി അപകടങ്ങളും സംഭവിക്കാറുണ്ട്. സെല്‍ഫി എടുക്കുന്നതിനിടയില്‍ കടലില്‍ വീഴുന്നതും, ട്രെയിനിന് മുകളില്‍ കയറി അപകടം പറ്റുന്നതും സ്ഥിരം കാഴ്ചകളാണ്.
എന്നാല്‍ ഇത്തരം സെല്‍ഫി ഭ്രമത്തിനെതിരെ റെയില്‍വെ പോലീസ് രംഗത്തിറങ്ങുകയാണ്. റെയില്‍വെ സ്‌റ്റേഷനുകളില്‍ നിന്നും സെല്‍ഫി എടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായാണ് റെയില്‍വെ പോലീസ് രംഗത്ത് വന്നിരിക്കുന്നത്. ഓടുന്ന ട്രെയിനുകളിലും നിര്‍ത്തിയിടുന്ന ട്രെയിനുകളുടെ മുകളില്‍ നിന്നുമെല്ലാം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നത് കണ്ടാല്‍ ഇനി പോലീസ് പിടികൂടും.

സെല്‍ഫി എടുക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ റെയില്‍വെ ആക്ട് പ്രകാരം കര്‍ശന നടപടികള്‍ എടുക്കുമെന്നും പോലീസ് അറിയിച്ചു. സുരക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിന് നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും സുരക്ഷിത മല്ലാത്ത സ്ഥലങ്ങളില്‍ നിന്നാണ് സെല്‍ഫി എടുക്കുന്നതെങ്കില്‍ പിഴയോ തടവോ അതുമല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ലഭിക്കും.












Click it and Unblock the Notifications