റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റ് യാത്രക്കാർക്കായി തുറന്നു കൊടുത്തു-രാഷ്ട്രീയ വൽക്കരിക്കാൻ ബിജെപി ശ്രമം
വടകര: വടകര റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റ് യാത്രക്കാർക്കായി തുറന്നു കൊടുത്തു. എംപിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് 76.22 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ലിഫ്റ്റിന്റെ ഉൽഘാടനം മുല്ലപ്പള്ളി രാമചന്ദ്രൻ എംപി നിർവ്വഹിച്ചു. സ്റ്റേഷനിൽ നിർമ്മിക്കുന്ന എസ്കലേറ്ററിന്റെ പ്രവൃത്തി ഉൽഘാടനവും,നിർമ്മാണം പൂർത്തിയാക്കിയ രണ്ട് വിശ്രമ മുറികളും ഇതോടൊപ്പം മുല്ലപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു.റെയിൽവേ പാലക്കാട് ഡിവിഷൻ മാനേജർ നരേഷ് ലാൽവാനി മുഖ്യ പ്രഭാഷണം നടത്തി.
വാർഡ് കൗൺസിലർ എ.പ്രേമകുമാരി ,ഡിവിഷണൽ എൻജിനീയർ മുഹമ്മദ് ഇസ്ലാം,ഡിവിഷണൽ ഇലക്ട്രിക്കൽ എൻജിനീയർ സൂര്യ നാരായണൻ,കമേഴ്‌സ്യൽ മാനേജർ മെറിൻ.ജി.ആനന്ദ്,പി.ആർ.ഒ.കെ.കെ.ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.അതേസമയം റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങ് രാഷ്ട്രീയ വൽക്കരിക്കാൻ ബിജെപി ശ്രമിച്ചത് വിവാദത്തിനിടയാക്കി.

ഉൽഘാടന പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പ്രതിനിധികളേയും,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ക്ഷണിച്ചില്ലെന്ന് ആരോപിച്ച് ബിജെപി യുടെ നേതൃത്വത്തിൽ ലിഫ്റ്റിന്റെ പ്രതീകാത്മക ഉൽഘാടനം നടത്തി.ശനിയാഴ്ച രാവിലെ സ്റ്റേഷനും പരിസരവും ബിജെപി പതാകകൾ അലങ്കരിച്ച് ഔദ്യോഗിക ഉൽഘാടനത്തിന് മുൻപായി ലിഫ്റ്റ് പ്രതീകാത്മകമായി ബിജെപി മണ്ഡലം പ്രസിഡണ്ട്
അഡ്വ:എം രാജേഷ് ഉൽഘാടനം ചെയ്തത് പ്രതിഷേധത്തിനിടയാക്കി. എന്നാൽ റയിൽവെയുടെ ഔദ്യോഗിക പരിപാടിയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയോ, ഭരണ കക്ഷി പ്രതിനിധികളെയോ ക്ഷണിക്കാറില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications