കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റ് യാത്രക്കാർക്കായി തുറന്നു കൊടുത്തു-രാഷ്ട്രീയ വൽക്കരിക്കാൻ ബിജെപി ശ്രമം

  • By Desk
Google Oneindia Malayalam News

വടകര: വടകര റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റ് യാത്രക്കാർക്കായി തുറന്നു കൊടുത്തു. എംപിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് 76.22 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ലിഫ്റ്റിന്റെ ഉൽഘാടനം മുല്ലപ്പള്ളി രാമചന്ദ്രൻ എംപി നിർവ്വഹിച്ചു. സ്റ്റേഷനിൽ നിർമ്മിക്കുന്ന എസ്കലേറ്ററിന്റെ പ്രവൃത്തി ഉൽഘാടനവും,നിർമ്മാണം പൂർത്തിയാക്കിയ രണ്ട് വിശ്രമ മുറികളും ഇതോടൊപ്പം മുല്ലപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു.റെയിൽവേ പാലക്കാട് ഡിവിഷൻ മാനേജർ നരേഷ് ലാൽവാനി മുഖ്യ പ്രഭാഷണം നടത്തി.

തളങ്കരയില്‍ 162 കുപ്പി വിദേശ മദ്യം കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍, തളങ്കര സ്വദേശിയെ തിരയുന്നു തളങ്കരയില്‍ 162 കുപ്പി വിദേശ മദ്യം കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍, തളങ്കര സ്വദേശിയെ തിരയുന്നു

വാർഡ് കൗൺസിലർ എ.പ്രേമകുമാരി ,ഡിവിഷണൽ എൻജിനീയർ മുഹമ്മദ് ഇസ്ലാം,ഡിവിഷണൽ ഇലക്ട്രിക്കൽ എൻജിനീയർ സൂര്യ നാരായണൻ,കമേഴ്‌സ്യൽ മാനേജർ മെറിൻ.ജി.ആനന്ദ്,പി.ആർ.ഒ.കെ.കെ.ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.അതേസമയം റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങ് രാഷ്ട്രീയ വൽക്കരിക്കാൻ ബിജെപി ശ്രമിച്ചത് വിവാദത്തിനിടയാക്കി.

lift

ഉൽഘാടന പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പ്രതിനിധികളേയും,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ക്ഷണിച്ചില്ലെന്ന് ആരോപിച്ച് ബിജെപി യുടെ നേതൃത്വത്തിൽ ലിഫ്റ്റിന്റെ പ്രതീകാത്മക ഉൽഘാടനം നടത്തി.ശനിയാഴ്ച രാവിലെ സ്റ്റേഷനും പരിസരവും ബിജെപി പതാകകൾ അലങ്കരിച്ച് ഔദ്യോഗിക ഉൽഘാടനത്തിന് മുൻപായി ലിഫ്റ്റ് പ്രതീകാത്മകമായി ബിജെപി മണ്ഡലം പ്രസിഡണ്ട്
അഡ്വ:എം രാജേഷ് ഉൽഘാടനം ചെയ്തത് പ്രതിഷേധത്തിനിടയാക്കി. എന്നാൽ റയിൽവെയുടെ ഔദ്യോഗിക പരിപാടിയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയോ, ഭരണ കക്ഷി പ്രതിനിധികളെയോ ക്ഷണിക്കാറില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

English summary
Railway station lift opened for passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X