ട്രെയിന്‍ കടന്നു പോകുന്നതിനിടെ പാളം വന്‍ ശബ്ദത്തോടെ പൊട്ടി; തലനാരിഴയ്ക്ക് വന്‍ദുരന്തം ഒഴിവായി
തൃക്കരിപ്പൂര്‍: ട്രെയിന്‍ കടന്നു പോകുന്നതിനിടെ ട്രാക്ക് വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചു. തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്താണ് സംഭവം. രാവിലെ ഏഴരയോടെ മംഗളൂരു- കോഴിക്കോട് പാസഞ്ചര്‍ കടന്നു പോകുന്നതിനിടെയാണ് ട്രാക്ക് വന്‍ ശബ്ദത്തില്പൊട്ടിത്തെറിച്ചത്.
സ്റ്റേഷന് ഒരു കിലോമീറ്ററോളം വടക്കായി വടക്കേ കൊവ്വലിലെ ട്രാക്കില്‍ കിഴക്കു ഭാഗത്തം ലൈനിലെ പുറത്തെ പാളമാണ് പൊട്ടിയത്.വന്‍ ശബ്ദത്തോടെയാണ് പാളം പൊട്ടിത്. ശബ്ദം കേട്ട് യാത്രക്കാരും സമീപ വാസികളും പരിഭ്രാന്തരായി. അതേസമയം ട്രെയിനിന് വേഗത കുറവായതിനാല്‍ പെട്ടെന്ന് നിര്‍ത്താനായി. ഇതിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. പൊട്ടിയ പാളത്തിന്റെ ഒരു ഭാഗം 10 സെ.മീ താഴ്ന്ന നിലയിലായിരുന്നു. വെല്ഡിങിലെ പാകപ്പിഴവാണ് പാളം പൊട്ടാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടര്‍ന്ന് ഈ വഴിയുള്ള ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
പാസഞ്ചര്‍ ട്രെയിന്‍ ഒരു മണിക്കൂറോളം നിര്‍ത്തിയിട്ടു. തുടര്‍ന്നു വന്ന മംഗളൂരു- എഗ്മോര്‍ എക്സ്പ്രസും ഒരു മണിക്കൂറോളം വൈകി. അറ്റകുറ്റ പണികള്‍ക്കു ശേഷമാണ് ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലായത്. പുലര്‍ച്ചെ ഇതുവഴി കടന്നു പോയ മംഗള എക്സ്പ്രസിലെ ലോക്കോ പൈലറ്റ് ട്രാക്കില്‍ അപാകത ഉണ്ടെന്ന് സൂചന നല്‍കിയിരുന്നു. എന്നിട്ടും പരിശോധന നടത്താന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ആരോപണം ഉണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications