കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ കടന്നു പോകുന്നതിനിടെ പാളം വന്‍ ശബ്ദത്തോടെ പൊട്ടി; തലനാരിഴയ്ക്ക് വന്‍ദുരന്തം ഒഴിവായി

  • By Gowthamy
Google Oneindia Malayalam News

തൃക്കരിപ്പൂര്‍: ട്രെയിന്‍ കടന്നു പോകുന്നതിനിടെ ട്രാക്ക് വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചു. തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്താണ് സംഭവം. രാവിലെ ഏഴരയോടെ മംഗളൂരു- കോഴിക്കോട് പാസഞ്ചര്‍ കടന്നു പോകുന്നതിനിടെയാണ് ട്രാക്ക് വന്‍ ശബ്ദത്തില്‍പൊട്ടിത്തെറിച്ചത്.

എല്ലാ 12 അക്ക നമ്പറും ആധാര്‍ അല്ല, നിങ്ങളുടെ അധാര്‍ നമ്പര്‍ അസാധുവാണോ..? എങ്ങനെ അറിയാം?എല്ലാ 12 അക്ക നമ്പറും ആധാര്‍ അല്ല, നിങ്ങളുടെ അധാര്‍ നമ്പര്‍ അസാധുവാണോ..? എങ്ങനെ അറിയാം?

യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി... ചിലയിടങ്ങളില്‍ അക്രമം, കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ്യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി... ചിലയിടങ്ങളില്‍ അക്രമം, കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ്

സ്റ്റേഷന് ഒരു കിലോമീറ്ററോളം വടക്കായി വടക്കേ കൊവ്വലിലെ ട്രാക്കില്‍ കിഴക്കു ഭാഗത്തം ലൈനിലെ പുറത്തെ പാളമാണ് പൊട്ടിയത്.വന്‍ ശബ്ദത്തോടെയാണ് പാളം പൊട്ടിത്. ശബ്ദം കേട്ട് യാത്രക്കാരും സമീപ വാസികളും പരിഭ്രാന്തരായി. അതേസമയം ട്രെയിനിന് വേഗത കുറവായതിനാല്‍ പെട്ടെന്ന് നിര്‍ത്താനായി. ഇതിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി.

train

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. പൊട്ടിയ പാളത്തിന്റെ ഒരു ഭാഗം 10 സെ.മീ താഴ്ന്ന നിലയിലായിരുന്നു. വെല്‍ഡിങിലെ പാകപ്പിഴവാണ് പാളം പൊട്ടാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടര്‍ന്ന് ഈ വഴിയുള്ള ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.

പാസഞ്ചര്‍ ട്രെയിന്‍ ഒരു മണിക്കൂറോളം നിര്‍ത്തിയിട്ടു. തുടര്‍ന്നു വന്ന മംഗളൂരു- എഗ്മോര്‍ എക്‌സ്പ്രസും ഒരു മണിക്കൂറോളം വൈകി. അറ്റകുറ്റ പണികള്‍ക്കു ശേഷമാണ് ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലായത്. പുലര്‍ച്ചെ ഇതുവഴി കടന്നു പോയ മംഗള എക്‌സ്പ്രസിലെ ലോക്കോ പൈലറ്റ് ട്രാക്കില്‍ അപാകത ഉണ്ടെന്ന് സൂചന നല്‍കിയിരുന്നു. എന്നിട്ടും പരിശോധന നടത്താന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ആരോപണം ഉണ്ട്.

English summary
railway track break in thrikkarippur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X