കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റുമാനൂരിലും ചേര്‍ത്തലയിലും മരം വീണു: എറണാകുളം- തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസം!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെടുന്നു. ആലപ്പുഴയ്ക്കും ചേര്‍ത്തലയ്ക്കും ഇടയിലുള്ള ഭാഗത്ത് ഇലക്ട്രിക് ലൈനില്‍ മരം വീണതോടെ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ വൈകും. തിരുവനന്തപുരത്തേക്കുള്ള രണ്ട് ട്രെയിനുകളാണ് ഇതോടെ റദ്ദാക്കിയിട്ടുള്ളത്. ഇതോടെ ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി, ബെംഗളൂരു- കൊച്ചുവേളി എന്നീ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടിട്ടുണ്ട്. 12 ട്രെയിനുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചിട്ടുണ്ട്.

ഡാമുകള്‍ നിറയുന്നു, ഷട്ടറുകള്‍ തുറന്നു; ഇടുക്കിയില്‍ 1 ദിവസം കൊണ്ട് 3 അടി വെള്ളം ഡാമുകള്‍ നിറയുന്നു, ഷട്ടറുകള്‍ തുറന്നു; ഇടുക്കിയില്‍ 1 ദിവസം കൊണ്ട് 3 അടി വെള്ളം

അതേസമയം എറണാകുളം- ആലപ്പുഴ പാസഞ്ചര്‍, ആലപ്പുഴ- എറണാകുളം പാസഞ്ചറും സര്‍വീസ് നടത്തില്ല. കൂടാതെ കോട്ടയം റൂട്ടില്‍ മരണം വീണതോടെ തിരുവനന്തപുരം- എറണാകുളം ഭാഗത്തേക്ക് രണ്ട് റൂട്ടുകളിലുമുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച ചാലക്കുടിയ്ക്ക് സമീപത്ത് റെയില്‍വേ ട്രാക്കില്‍ മരം വീണതോടെ പല ട്രെയിനുകളും വൈകിയാണ് സര്‍വീസ് നടത്തിയത്. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച പാസഞ്ചര്‍ സര്‍വീസുകള്‍ റദ്ദാക്കിയത്.എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ (56379)

trains-15621318

ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ (56302)

എറണാകുളം-കായംകുളം പാസഞ്ചര്‍ (56381)

കായംകുളം-എറണാകുളം പാസഞ്ചര്‍ (56382)

എറണാകുളം- കായംകുളം പാസഞ്ചര്‍ (563387)

കൊല്ലം- എറണാകുളം മെമു- കോട്ടയം വഴി (66301)

കൊല്ലം- എറണാകുളം മെമു(ആലപ്പുഴ വഴി) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്.

Recommended Video

cmsvideo
മഴ അതിശക്തം | Oneindia Malayalam

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ 17 പേരാണ് ഇതിനകം മരിച്ചത്. വയനാട്ടിലും കണ്ണൂരിലും മലപ്പുറത്തും ഉരുള്‍പൊട്ടലുണ്ടായതാണ് സ്ഥിതി സങ്കീര്‍ണമാക്കിയത്. വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്ന സാഹചര്യത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.എന്നാല്‍ പ്രദേശത്ത് നിന്ന് കൂടുതല്‍ പേരെ കണ്ടെത്താനുള്ള വിവരങ്ങളാണ് പ്രദേശവാസികള്‍ പങ്കുവെക്കുന്നത്. മലപ്പുറം ജില്ലയിലെ മലയോര മേഖലയും ഉരുള്‍പൊട്ടലും നദികള്‍ കരകവിഞ്ഞതും മൂലം ഒറ്റപ്പെട്ട നിലയിലാണുള്ളത് കോഴിക്കോട് കുറുവിലങ്ങാടും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പേരട്ടയിലും വെള്ളിയാഴ്ച ഉരുള്‍ പൊട്ടിയിരുന്നു. വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെടുത്തു

English summary
Railway traffic blocked in Ettumanur and Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X