കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാണാസുര സാഗർ അണക്കെട്ട് തുറന്നു; ഇടുക്കിയിലും മുല്ലപ്പെരിയാറും ജലനിരപ്പ് ഉയരുന്നു

Google Oneindia Malayalam News

വയനാട്: ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ തുറന്നു. ഇന്ന് രാവിലെ ഒരു ഷട്ടർ 10 സെന്റിമീറ്ററാണ് തുറന്നിരിക്കുന്നത്. സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെളളമാണ് പുറത്തേക്ക് ഒഴുക്കുക. നിലവിൽ 774.20 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കും. സെക്കൻഡിൽ 35 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതിയുണ്ട്.

Recommended Video

cmsvideo
കേരളത്തിലെ ഡാമുകള്‍ നിറയുന്നു, ബാണാസുര സാഗര്‍ തുറന്നു | *Weather
anasura-1534056765-165992

അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ ഷട്ടറുകൾ തുറന്നിട്ടും ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138. 75 അടിയിൽ എട്ടി. സെക്കന്റിൽ 3545 ഘനയടി ജലമാണ് ഷട്ടറുകളിലൂടെ ഒഴുക്കുന്നത്. സെക്കന്റിൽ 2122 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകൾ രാവിലെ പത്ത് മുതൽ 0.60 മീറ്റർ വീതം ഉയർത്തി 4957.00 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

മഴ തുടരും; ഒമ്പത് ജില്ലകളില്‍ യെല്ലോ അലർട്ട്, ബാണാസുര സാഗറും കക്കി, ആനത്തോട് ഡാമുകളും ഇന്ന് തുറക്കുംമഴ തുടരും; ഒമ്പത് ജില്ലകളില്‍ യെല്ലോ അലർട്ട്, ബാണാസുര സാഗറും കക്കി, ആനത്തോട് ഡാമുകളും ഇന്ന് തുറക്കും

ഇടുക്കി ഡാമിൽ ജലനിരപ്പ് 2385.18 അടിയായി ഉയർന്നു.ഡാമിന്റെ പൂർണ്ണ സംഭരണ ശേഷി 2403 അടിയാണ്. നിലവിൽ 3 ഷട്ടറുകൾ തുറന്നിട്ടുണ്ട്. സെക്കന്റിൽ ഒരു ലക്ഷം വെള്ളം വീതമാണ് ഒഴുക്കി വിടുന്നത്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വർദ്ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്ന് വിട്ടേക്കുമെന്നാണ് റിപ്പോർട്ട്.

അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെയും വൈദ്യുതി ഉല്‍പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെയും അളവ് പരിഗണിച്ച് കൂടിയാകും വെള്ളം ഒഴക്കി വിടുന്ന കാര്യത്തിൽ തീരുമാനമെടുത്തേക്കുക. ജൂൺ 1 മുതൽ 7 വരെ ഇടുക്കി അണക്കെട്ടിൽ 1394.66 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്.

പത്തനംതിട്ടയിൽ കക്കി - ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ 11 ഓടെ തുറക്കും.നാല് ഷട്ടറുകളാണ് തുറക്കുക. ഇതുവഴി 100 ക്യൂമെക്സ് ജലം ഒഴുക്കി വിടും. പമ്പ- ത്രിവേണി, അട്ടത്തോട്, കിസുമം, ഏയ്ഞ്ചൽ വാലി, കണമല, അരയാഞ്ഞിലിമൺ, കുറുബൻമൂഴി, അത്തിക്കയം, റാന്നി, കോഴഞ്ചേരി, ആറൻമുള, ചെങ്ങന്നൂർ, പാണ്ടനാട്, തിരുവൻ വണ്ടൂർ കടപ്ര, നിരണം മേഖലയിൽ പമ്പ നദീ തിരത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

'കഴുത്തിലെ വജ്രത്തെക്കാൾ തിളങ്ങിയത് സാസ്വികയാണല്ലോ';വൈറലായി നടിയുടെ ചിത്രങ്ങൾ

English summary
Rain ; Banasura sagar Dam Opens in wayanad; water level increases in idukki and mullapperiyar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X