കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞായറാഴ്ച്ച ശക്തമായ കാറ്റിനും മഴക്കും സാധ്യത, റെഡ്അലര്‍ട്ട്, സ്ഥിതിഗതികള്‍ ഗുരതരമായേക്കുമെന്ന് സൂചന

Google Oneindia Malayalam News

തിരുവനന്തപുരം: കേരള തീരത്ത് അറബിക്കടലില്‍ ലക്ഷദ്വീപിന് സമീം രൂപം കൊണ്ട ന്യൂനമര്‍ദം സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ബാധിക്കുക ഞായറാഴ്ച്ചയായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാച്ച അപകടരമാം വിധം മഴ ലഭിക്കില്ല. ന്യൂനമര്‍ദം രൂപപ്പെട്ടും എന്ന് പ്രതീക്ഷിക്കുന്നത് വെള്ളിയാഴ്ച്ചയാണ്. ഞായറാഴ്ച്ചയാണ് റെഡ് അലര്‍ട്ട്. കാറ്റും മഴയും ശക്തിപ്രാപിക്കുന്നത് അന്നാണ്. സ്ഥിതിഗതികള്‍ ഗുരതരമാകും എന്നാണ് സൂചന. വെള്ളിയാഴ്ച്ചകകം കടലില്‍ പോയവര്‍ തിരിച്ചെത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

അതിതീവ്ര മഴ

അതിതീവ്ര മഴ

കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ന്യൂനമര്‍ദ്ദ മുന്നറിയിപ്പും, അതിതീവ്ര മഴയുടെ മുന്നറിയിപ്പും പരിഗണിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം ഇന്ന് രാവിലെ ചേര്‍ന്നിരുന്നു.

നിയന്ത്രണ ചട്ടക്കൂട്

നിയന്ത്രണ ചട്ടക്കൂട്

യോഗത്തില്‍ ജലവിഭവ വകുപ്പും, കെ.എസ്.ഇ.ബി യും ഡാമുകളിലെക്ക് എത്തുന്ന ജലവും, നിലവിലെ സ്ഥിതിയും, ഡാമിലെ ദീര്‍ഘകാല ജല അളവുകളും, മഴയുടെ പ്രവചനവും പരിഗണിച്ച് ഒരു നിയന്ത്രണ ചട്ടക്കൂട് തയ്യാറാക്കി സര്‍ക്കാരിന്റെ പരിഗണനയ്ക്ക് നല്‍കുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അനുമതി വാങ്ങിയതിന് ശേഷം

അനുമതി വാങ്ങിയതിന് ശേഷം

ഡാമുകള്‍ നിയന്ത്രിക്കുന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ നിരന്തരം ജില്ലാ കളക്ടറുമാരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും മുന്‍കൂട്ടി ജില്ലാ കളക്ടര്‍മാരെ അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കാന്‍ പാടുള്ളു എന്നും നിര്‍ദേശിച്ചു.

പരമാവധി സംഭരണ ശേഷി

പരമാവധി സംഭരണ ശേഷി

തമിഴ് നാടിന്റെ നിയന്ത്രണത്തില്‍ ഉള്ള എല്ലാ ഡാമുകളും പരമാവധി സംഭരണ ശേഷിക്കടുത്താണ് എന്നതിനാല്‍, ഇവ മുന്‍കൂട്ടി തുറന്ന് വിടുവാന്‍ ആവശ്യമായ നിര്‍ദേശം നല്‍കണം എന്ന് കേന്ദ്ര ജല കമ്മീഷനോട് ആവശ്യപ്പെടുവാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

മഴ കൂടി

മഴ കൂടി

കേരള ഷോളയാര്‍ അണകെട്ടിലെ ജലനിരപ്പ് പ്രവചിക്കപ്പെട്ട മഴ കൂടി കണക്കില്‍ എടുത്ത് ആവശ്യത്തിന് കുറച്ച് നിര്‍ത്തുവാന്‍ ഉള്ള നടപടി സ്വീകരിക്കുവാന്‍ കെ.എസ്.ഇ.ബി യോട് നിര്‍ദേശിച്ചു. അണക്കെട്ടുകള്‍ തുറക്കുന്നത്, വേലിയേറ്റ, വേലിയിറക്ക സാഹചര്യവും കൂടി പരിഗണിച്ച് വേണം എന്ന് നിര്‍ദേശിച്ചു.

ഇന്ന് തന്നെ നടപടി

ഇന്ന് തന്നെ നടപടി

കെ.എസ്.ഇ.ബിയുടെയും, ജല വിഭവ വകുപ്പിന്റെയും എല്ലാ ഡാം സൈറ്റിലും ഉപഗ്രഹ ഫോണുകള്‍ നല്‍കുവാന്‍ നിര്‍ദേശിച്ചു. ഇതിനായി ഇന്ന് തന്നെ നടപടി സ്വീകരിക്കുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

സംസ്ഥാന അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച് തീരരക്ഷാ സേനാ കപ്പലുകളും, ഡോണിയര്‍ വിമാനങ്ങളും കേരളത്തിന്റെ തീരത്തോട് അടുത്തുള്ള അറബിക്കടല്‍ മേഘലയില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് മൈക്കിലൂടെയും റേഡിയോ വഴിയും 1-10-2018 മുതല്‍ നല്‍കി വരുന്നുണ്ട്.

ത്രിപുരയില്‍ വീണ്ടും സിപിഎമ്മിനെ തൂത്തെറിഞ്ഞ് ബിജെപി; കോണ്‍ഗ്രസ്സും സിപിഎമ്മും ഒപ്പത്തിനൊപ്പംത്രിപുരയില്‍ വീണ്ടും സിപിഎമ്മിനെ തൂത്തെറിഞ്ഞ് ബിജെപി; കോണ്‍ഗ്രസ്സും സിപിഎമ്മും ഒപ്പത്തിനൊപ്പം

English summary
heavy rain in all over state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X