കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേനല്‍ മഴയുടെ ശക്തി കുറയുന്നു, മണ്‍സൂന്‍ കനക്കും

  • By Mithra Nair
Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടുദിവസം തകര്‍ത്തുപെയ്ത മഴക്ക് ശക്തി കുറഞ്ഞിരിക്കുകയാണ് . കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ മഴ പെയ്ത തലസ്ഥാനത്ത് തിങ്കളാഴ്ച തെളിഞ്ഞ അന്തരീക്ഷമായിരുന്നു. എങ്കിലും ബുധനാഴ്ച രാവിലെ വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴയ്ക്ക് കാരണം

മഴയ്ക്ക് കാരണം

കേരളത്തിനും ലക്ഷദ്വീപ് തീരത്തിനുമിടയില്‍ രൂപംകൊണ്ട അന്തരീക്ഷച്ചുഴി തുടരുന്നതിനാലാണ് ശക്തമായ മഴ പെയ്യുന്നത്.

മീന്‍പിടിത്തക്കാള്‍ ശ്രദ്ധിക്കണം

മീന്‍പിടിത്തക്കാള്‍ ശ്രദ്ധിക്കണം

തെക്കുപടിഞ്ഞാറന്‍ ദിശയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാള്‍ ശ്രദ്ധിക്കണം.

കടല്‍ക്ഷോഭം

കടല്‍ക്ഷോഭം

ഞായറാഴ്ച രാവിലെ മുതല്‍ മലബാര്‍ മേഖലയില്‍ കടല്‍ക്ഷോഭം ശക്തമായിരുന്നു. ഉത്തരപടിഞ്ഞാറന്‍ മേഖലയില്‍നിന്ന് വീശുന്ന ശക്തമായ കാറ്റാണ് കടല്‍ക്ഷോഭത്തിന് കാരണം

 മഴയുടെ അളവ് കൂടി

മഴയുടെ അളവ് കൂടി


മഞ്ചേരി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ 12 സെ.മീറ്ററും തിരുവനന്തപുരം നഗരം, വര്‍ക്കല എന്നിവിടങ്ങളില്‍ പത്തും സെ.മീറ്റര്‍ മഴ ലഭിച്ചു

മണ്‍സൂണ്‍ ജൂണ്‍ ആദ്യം

മണ്‍സൂണ്‍ ജൂണ്‍ ആദ്യം

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ ഒന്നിനുതന്നെ കേരള തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു

English summary
Heavy rainfall exceeding 7 cm has been forecast at isolated places in Kerala until Tuesday morning but prevailing meteorological conditions did not offer a clue on the dynamics of the incoming monsoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X