കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് മഴ കുറയുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, മരണസംഖ്യ 66 ആയി!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന് ആശ്വസമായി മഴയുടെ അളവ് കുറയുന്നു. കാലവർഷകെടുതിയിൽ മരിച്ചവരുടെ എണ്ണം 66 ആയി. എരണാകുളം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകലിൽ ഓറഞ്ച് അലേർട്ടാണ് ‍ഞായറാഴ്ച പ്രഖ്യാപിച്ചത്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

<strong>രക്ഷാപ്രവർത്തനത്തിനെത്തിയ സൈന്യത്തിന് ഇന്ധനം നൽകാൻ മടി; പെട്രോൾ പമ്പുകൾ സൈന്യം കസ്റ്റഡിയിലെടുത്തു!</strong>രക്ഷാപ്രവർത്തനത്തിനെത്തിയ സൈന്യത്തിന് ഇന്ധനം നൽകാൻ മടി; പെട്രോൾ പമ്പുകൾ സൈന്യം കസ്റ്റഡിയിലെടുത്തു!

വെള്ളം കയറിയ പ്രദേശങ്ങളിൽ നിിന്നും വെള്ളം ഇറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഉരുൾപൊട്ടലിൽ വൻ നാശം വിതച്ച പുത്തുമലയിൽ ഞായറാഴ്ച രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിട്ടുണ്ട്. നിലവിൽ ഒമ്പത് മൃതദേഹങ്ങളആണ് കണ്ടെടുത്തിട്ടുള്ളത്. ഇനിയും ഏഴ് മൃതദേഹങ്ങൾ കൂടി കണ്ടെടുക്കാനുണ്ട്. മഴ മാറി നിൽക്കുന്നത് രക്ഷാപ്രവർത്തനത്തിന് സഹായകമായി മാറി. സൈന്യവും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നുണ്ട്.

മഴയുടെ ശക്തി കുറഞ്ഞു

മഴയുടെ ശക്തി കുറഞ്ഞു


കവളപ്പാറയില്‍ ഇനി കണ്ടെത്താനുള്ളത് 41 പേരെയാണെന്നാണ് പ്രാഥമിക നിഗമനം. പൂത്തുമലയില്‍ ഒമ്പത് പേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. കോട്ടയം ജില്ലയില്‍ മഴയ്ക്ക് ശമനം. കഴിഞ്ഞ അഞ്ച് മണിക്കൂറായി മഴപെയ്തിട്ടില്ല. പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം മേഖലകള്‍ പൂര്‍വ സ്ഥിതിലേക്കെത്തുന്നു. കോട്ടയം മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. 123 ക്യാംപുകളിലായി പതിനായിരത്തി അഞ്ഞുറോളം ആളുകളെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.

കർഷകർ ദുരിതത്തിൽ

കർഷകർ ദുരിതത്തിൽ

കണ്ണൂര്‍ നരിക്കോട് മലയോട് ചേര്‍ന്നുള്ള കൊളുത്തായി മലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നിന്നും കരിങ്കല്‍ ചീളുകളും മണ്ണും കുത്തിയൊലിച്ച് കൃഷിയിടത്തിലെത്തിയത് കര്‍ഷകര്‍ക്ക് ദുരിതമായി. നരിക്കോട് മലയുടെ താഴ്വരയിലുള്ള പൊയിലൂര്‍ ഭാഗത്തെ അമ്പത് ഏക്കറിലധികം സ്ഥലത്തെ കൃഷിയിടം നശിച്ചു. ലക്ഷങ്ങളുടെ നാശ നഷ്ടങ്ങളാണ് ഇവിടങ്ങളിൽ സംഭവിച്ചിട്ടുള്ളത്.

കക്കയം ഉരുൾപൊട്ടൽ

കക്കയം ഉരുൾപൊട്ടൽ

ഉരുള്‍പൊട്ടലില്‍ കക്കയം പവര്‍ഹൗസിലെ 225 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന മൂന്നു പവര്‍ഹൗസുകള്‍ പൂര്‍ണമായി നശിച്ചിരുന്നു. വെള്ളിയാഴ്ചയായിരുന്നു ഉരുൾപൊട്ടൽ ഉണ്ടായത്. 300 കോടിയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന അധികൃതർ വ്യക്തമാക്കുന്നു. കെട്ടിടത്തിന്റെ ഭിത്തിയും ജനല്‍ ചില്ലകളും തകര്‍ന്ന് വെള്ളം ഒഴുകിയെത്തുകയായിരുന്നു. കെട്ടിടത്തിന്റെ ഒന്നരമീറ്റര്‍ ഉയരത്തില്‍ ചെളി നിറഞ്ഞിട്ടുണ്ട്. സംഭവസമയത്ത് പവര്‍ഹൗസില്‍ ജോലി ചെയ്തിരുന്ന നാലു ഓപ്പറേറ്റര്‍മാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

അംബുട്ടാന്‍പൊട്ടി നൂറോളം വീടുകൾ ഒലിച്ചുപോയി

അംബുട്ടാന്‍പൊട്ടി നൂറോളം വീടുകൾ ഒലിച്ചുപോയി

അംബുട്ടാന്‍പൊട്ടിയിലെ നൂറോളം വീടുകള്‍ ഒലിച്ചുപോയി. ആളുകളെ ഒഴിപ്പിച്ചിരുന്നെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഉരുള്‍പൊട്ടലുകളാണ് മരണസംഖ്യ വര്‍ധിപ്പിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളെയാണ് ദുരന്തം കൂടുതല്‍ ബാധിച്ചത്. ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതോടെ 11000ല്‍ പരം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 21 ലക്ഷത്തിലേറെ വൈദ്യുത കണക്ഷന്‍ തകരാറിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടനാട് ദുരിതത്തിൽ

കുട്ടനാട് ദുരിതത്തിൽ

അതേസമയം മഴ ശമിച്ചെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായി തുടരുന്നതിനാല്‍ കുട്ടനാട്ടില്‍ ജലനിരപ്പുയരുന്നു. കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ മടവീഴ്ചയുണ്ടായി. വെള്ളം കയറിയതിനെത്തുടര്‍ന്ന് ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. വീടുകളിൽ വെള്ളം കയറിയതോടെ കൈനകരിയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അപ്പര്‍കുട്ടനാട്ടിലെ വീയപുരം അച്ചനാരി - പുത്തന്‍ കേരി പാടത്ത് മട വീണ് 275 ഹെക്ടര്‍ കൃഷി നശിച്ചു.

English summary
Rain decreased in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X