മഴക്കെടുതിയില്‍ കേരളത്തിന് ആശ്വാസം: ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്ക്, കേരളത്തിലെ മഴ കുറയും!
കൊച്ചി: കേരളത്തില്‍ നാശം വിതച്ച ന്യൂമര്‍ദ്ദത്തിന്റെ ദിശമാറുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ മധ്യപ്രദേശ് മേഖലയിലേക്ക് മാറിയിട്ടുണ്ട്. ഇതോടെ കേരളത്തിലെ ശക്തമായ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ കേരളത്തിലെ പതിമൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് അതീവ ജാഗ്രതാ നിര്‍ദേശമുള്ളത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം ഛത്തീസ്ഗഡ് തീരത്തേക്ക് നീങ്ങുമെന്നും 19ാം തിയ്യതിയോടെ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗത്ത് ന്യൂനമര്‍ദ്ദം രൂപമെടുക്കുമെന്നുമുള്ള സൂചന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരുന്നു. ഇതും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നായിരുന്നു വിലയിരുത്തല്‍. ഞായറാഴ്ച വരെ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു ആദ്യം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മത്സ്യതൊഴിലാളികളോട് കടലിലിറങ്ങരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications