Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ട് മഴ ശക്തി പ്രാപിക്കുന്നു; വ്യാപാര മേഖല പഴയപടിയായില്ല

കോഴിക്കോട്: ജില്ലയില്‍ കാലവര്‍ഷം ശക്തമായി. ഞായറാഴ്ച രാവിലെ 8.30 മുതല്‍ തിങ്കളാഴ്ച രാവിലെ 8.30 വരെ ജില്ലയില്‍ 14.02 മില്ലി ലിറ്റര്‍ മഴ പെയ്തതായി മെറ്റീരിയോളജി വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിപ ഭീതിയില്‍ നഗരത്തില്‍ വലിയ തിരക്കില്ലാത്തതിനാല്‍ കനത്ത മഴ ഗതാഗതത്തെ തടസപ്പെടുത്തിയില്ല.

rain

നഗരത്തിലെ പോക്കറ്റ് റോഡുകളില്‍ ചെറിയ തോതില്‍ വെള്ളം കയറിയെങ്കിലും യാത്ര ദുഷ്‌കരമായിട്ടില്ല. എന്നാല്‍ നഗരത്തിലെ വ്യാപാര മേഖലയെ മഴ പ്രതികൂലമായാണ് ബാധിക്കുന്നത്. മിഠായിത്തെരുവ്, മാവൂര്‍ റോഡ്, പാളയം മാര്‍ക്കറ്റ് എന്നിവിടങ്ങളിൽ തിരക്കേറി വരുന്നുണ്ടെങ്കിലും മുൻവർഷങ്ങളിലെ തിരക്കിലേക്ക് എത്തിയിട്ടില്ല. മഴ കനക്കുന്‌പോള്‍ ഓട്ടോ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന നേട്ടവും ഇത്തവണയില്ല. മഴ തകര്‍ത്ത് പെയ്തിട്ടും നഗരത്തിലെ ഓട്ടോകള്‍ക്ക് കാര്യമായ ഓട്ടം ലഭിച്ചില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+