കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; എടിഎമ്മുകള്‍ അടച്ചിടും, ബാങ്കുകള്‍ പണവും സ്വര്‍ണവും മാറ്റുന്നു

  • By Ajmal
Google Oneindia Malayalam News

തൊടുപുഴ: ഇടുക്കി - ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഒരോന്നായി തുറന്നതോടെ പെരിയാറിലെ ജലനിരപ്പുയര്‍ന്നു. പഴയ സ്ഥലങ്ങള്‍ തിരിച്ചുപിടിച്ച് പെരിയാര്‍ പരന്നൊഴുകുകയാണ്. നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് മുന്‍കൂട്ടി കണ്ട് 6500 കുടുംബങ്ങളെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റവന്യൂ ഓഫിസുകള്‍ നാളെയും ഞാറാഴ്ച്ചയും തുറന്നു പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ അറിയിപ്പു നല്‍കി. മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് കുറയാതിരുന്നതോടെയാണ് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയില്‍ മറ്റു രണ്ട് ഷട്ടറുകള്‍ കൂടി തുറന്നത്.

പെരിയാറിലൂടെ

പെരിയാറിലൂടെ

ഇടുക്കി ഡാമില്‍ നിന്നുള്ള വെള്ളം പെരിയാറിലൂടെ എറണാകുളത്ത് എത്തുന്നതടോ ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിന്റെ തോത് കൂടും. ഈ സാഹചര്യം മൂന്‍കൂട്ടി കണ്ട്. കോതമംഗലം, ആലുവ, നെടുമ്പാശ്ശേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന നേരത്തെ തന്നെ ആളുകളെ മാറ്റിയിട്ടുണ്ട്.

എടിഎമ്മുകള്‍

എടിഎമ്മുകള്‍

ഇടുക്കിയിലേയും എറണാകുളത്തേയും വെള്ളം കയറിയ പ്രദേശങ്ങളിലെ എല്ലാ ബാങ്ക് ശാഖകളിലേയും എടിഎമ്മുകള്‍ ഉടന്‍ അടച്ചിടുമെന്നാണ് ഏറ്റവും പുതുതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താഴത്തെ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ശാഖകളും എടിഎമ്മുകളും അടച്ചിടാനുമാണ് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.

പണം മുഴുവന്‍

പണം മുഴുവന്‍

എടിഎമ്മുകളില്‍ ലോഡ് ചെയ്തിരിക്കുന്ന പണം മുഴുവന്‍ സമീപത്തെ കറന്‍സ് ചെസ്റ്റുകളിലേക്ക് മാറ്റാനാണ് ശാഖകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എത് അടിയന്തരഘട്ടത്തിലും പണം മാറ്റാന്‍ ശാഖകല്‍ തയ്യാറായിരിക്കണം.

സ്വര്‍ണം

സ്വര്‍ണം

ചെസ്റ്റുകളിലേക്ക് മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ തുകകള്‍ ബാങ്കിലെ സേഫുകളിലെ ഏറ്റവും ഉയര്‍ന്ന റാക്കുകളിലേക്ക് മാറ്റണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാങ്കിലെ സ്വര്‍ണം ഉള്‍പ്പടേയുള്ള വസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലേക്ക് മാറ്റണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.

റെഡ് അലര്‍ട്ട്

റെഡ് അലര്‍ട്ട്

തീവ്രമായ മഴയുടെ സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ആഗസ്റ്റ് 14 വരേയും ഇടുക്കി ജില്ലയില്‍ ആഗസ്റ്റ് 13 വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ആഗസ്റ്റ് 11 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍

ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍

മഴ ഇപ്പോഴും തുടരുന്നതിനാല്‍ ശക്തമായ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ദുരന്തനിവാരണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. താഴെ സൂചിപ്പിച്ചിരിക്കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണം എന്നാണ് ദുരന്തനിവാരണ സഘം ആവശ്യപ്പെടുന്നത്.

രാത്രി സമയത്ത്

രാത്രി സമയത്ത്

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

വാഹനങ്ങള്‍

വാഹനങ്ങള്‍

4. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

ജാഗരൂകരായിരിക്കണം

ജാഗരൂകരായിരിക്കണം

5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

6. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു

അമാന്തം കാണിക്കരുത്

അമാന്തം കാണിക്കരുത്

7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു

8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക

അതീവ ജാഗ്രത

അതീവ ജാഗ്രത

9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.
മുഖ്യമന്ത്രിയും മറ്റു ബന്ധപ്പെട്ട വകുപ്പുകളും കൃത്യമായി ജാഗ്രതാ നിർദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഭയപ്പെടേണ്ടതില്ലെന്നും എന്നാള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു

English summary
rain havoc continues in kerala; banks and atms close
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X