കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ തിരുവോണ പൂജയ്ക്ക് ഭക്തരെത്തില്ല; സന്നിധാനത്തേയ്ക്ക് കടക്കാൻ അനുവദിക്കരുതെന്ന് കോടതി

  • By Desk
Google Oneindia Malayalam News

കൊച്ചി: ശബരിമലയിൽ ഇക്കുറി ഭക്തരില്ലാത്ത തിരുവോണ പൂജകൾ. പമ്പയിലേയും മറ്റിടങ്ങളിലേയും റോഡ് അപകടാവസ്ഥയിലായതിനാൽ ഓഗസ്റ്റ് 23 മുതൽ 27 വരെ തിരുവോണ പൂജയ്ക്കായി നട തുറക്കുമ്പോൾ ഭക്തരെ അനുവദിക്കിണ്ടെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

അടുത്ത പ്രളയം ഗോവയിലും മഹാരാഷ്ട്രയിലും? കേരളത്തിലേത് ക്ഷണിച്ച് വരുത്തിയ ദുരന്തം - മാധവ് ഗാഡ്ഗിൽഅടുത്ത പ്രളയം ഗോവയിലും മഹാരാഷ്ട്രയിലും? കേരളത്തിലേത് ക്ഷണിച്ച് വരുത്തിയ ദുരന്തം - മാധവ് ഗാഡ്ഗിൽ

സർക്കാരിനും പോലീസിനും വനംവകുപ്പിനും ദേവസ്വം ബോർഡിനുമാണ് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നും ഭക്തജനങ്ങൾ എത്താൻ സാധ്യതയുള്ളതിനാൽ മാധ്യമങ്ങളിലൂടെ അന്യ സംസ്ഥാനങ്ങളിലെ അയ്യപ്പ ഭക്തന്മാരെയും അറിയിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

sabarimmala

അപകട സാധ്യത ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതി ഇത് സ്വമേധയാ ഹർജിയാക്കുകയായിരുന്നു. പമ്പയിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. ‌അപകടസാധ്യത അറിയാതെ ഭക്തരെത്തിയാൽ നിലയ്ക്കലിൽവെച്ച് തന്നെ തിരിച്ച് അയക്കണമെന്നാണ് കോടതി നിർദ്ദേശം.

കനത്ത മഴയെ തുടർന്ന് ശബരി മലയിലേക്ക് കടക്കുന്ന പാലങ്ങൾ തകർന്നിരുന്നു. റോഡുകൾക്കും കനത്ത നാശം സംഭവിച്ചിട്ടുണ്ട്. ത്രിവേണി പാലത്തിനടുത്ത് പമ്പ ഒഴുകിയിരുന്ന സ്ഥലങ്ങളിൽ ചെളിയും മാലിന്യങ്ങളും അടിഞ്ഞു കൂടിയിരിക്കുകയാണ്. വഴിയിൽ വ്യാപകമായ മണ്ണിടിച്ചും ഉണ്ടായി. ശൗചാലങ്ങളും തകർന്ന അവസ്ഥയിലാണ്.

സൈബർ ലോകത്ത് ടൊവിനോ പ്രളയം! ദുരന്ത മുഖത്ത് 5 ദിവസമായി നാട്ടുകാർക്കൊപ്പം വിശ്രമമില്ലാത്ത ഓട്ടംസൈബർ ലോകത്ത് ടൊവിനോ പ്രളയം! ദുരന്ത മുഖത്ത് 5 ദിവസമായി നാട്ടുകാർക്കൊപ്പം വിശ്രമമില്ലാത്ത ഓട്ടം

English summary
rain havoc; hc ordered not to allow devotees to sabarimala for thiruvonam rituals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X