ഒ രാജഗോപാലിന്റെ ഒരുമാസത്തെ ശമ്പളം, കുമ്മനത്തിന്റെ വക ഒരു ലക്ഷം... ദുരിതാശ്വാസ നിധിയിലേക്ക് ബിജെപിയും
തിരുവനന്തപുരം: കേരളത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുത് എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചില പ്രചാരണങ്ങള്‍ ഒക്കെ നടന്നിരുന്നു. ബിജെപി/സംഘപരിവാര്‍ അനുകൂലികള്‍ ആയിരുന്നു ഇതിന് പിന്നില്‍. കൊടുക്കുന്ന പണത്തിന്റെ ഗുണഭോക്താക്കളെ സംബന്ധിച്ചായിരുന്നു ഇത്തരക്കാര്‍ക്കുള്ള സംശയം.
എന്തായാലും കേരള ജനത ഇങ്ങനെയുള്ള പ്രചാരണത്തെ മുഴുവന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് പണം ഒഴുകിക്കൊണ്ടിരിക്കുകയാണ്.

അതിനിടെയാണ്, ദുഷ്പ്രചാരണം അഴിച്ചുവിടുന്നവര്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ബിജെപി നേതാക്കളുടെ ഇടപെടല്‍. കേരളത്തിലെ ഏക ബിജെപി എംഎല്‍എ ആയ ഒ രാജഗോപാലും മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത്.
ഒ രാജഗോപാല്‍, എംഎല്‍എ എന്ന നിലയില്‍ ഒരുമാസം ലഭിക്കുന്ന ശമ്പളം ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. മിസോറാം ഗവര്‍ണറും കേരള ബിജെപിയുടെ മുന്‍ അധ്യക്ഷനും ആയ കുമ്മനം രാജശേഖരന്‍ ഒരുലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുള്ളത്.












Click it and Unblock the Notifications