രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാറിന്‍റെ പുതിയ വെബ്‌സൈറ്റ്; സഹായങ്ങള്‍ തേടാം
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ പുതിയ വെബ്‌സൈറ്റ് തുറന്നു. സംസ്ഥാനത്തുടനീളമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പുകന്നതിന് വേണ്ടിയാണ് എല്ലാവിധ സംവിധാനങ്ങളോടും കൂടി കേരളാ റെസക്യൂ (https://keralarescue.in/) എന്ന വെബ്‌സൈറ്റ് സര്‍ക്കാര്‍ തുറന്നത്.
14 ജില്ലകളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചതിനാലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൃത്യമായി ലഭ്യമാക്കുന്നതിന് വേണ്ടിയുമാണ് പ്രധാനമായും വെബ്‌സൈറ്റിലൂടെ ലക്ഷ്യം വെക്കുന്നത്. മഴക്കെടുതി അനുഭവിക്കുന്നവര്‍ക്ക് നേരിട്ട് സഹായം അഭ്യര്‍ത്ഥിക്കാനും, സംഭാവനകള്‍ നല്‍കുന്നതിനും, പൊതുജനങ്ങള്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വാളന്റിയര്‍മാരാവാനും വെബ്‌സൈറ്റിലൂടെ സാധിക്കും.

വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളുമായി ഇടപെടാനും, നിലവില്‍ ലഭിച്ച സഹായ അഭ്യര്‍ത്ഥനകളുടെ ജില്ലാടിസ്ഥാനത്തിലുള്ള വിവരങ്ങളും വെബസൈറ്റില്‍ ലഭ്യമാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കും കേന്ദ്രങ്ങളിലേക്കും ആവശ്യ വസ്തുക്കള്‍ എത്ര വേണമെന്ന് അറിയാതെ കയറ്റിവിടുന്നതിനാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും വെബ്‌സൈറ്റിലൂടെ സാധിക്കും.
..............................
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications