Get Updates
Get notified of breaking news, exclusive insights, and must-see stories!

3 ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി

ആലപ്പുഴ: മൂന്ന് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടാവില്ല.

ആലപ്പുഴയിലെ കുട്ടനാട് താലൂക്കിൽ പാട ശേഖരങ്ങളിൽ വെള്ളക്കെട്ട് നിലനിൽക്കുന്ന സാ​​ഹചര്യം ഉള്ളത് കൊണ്ട് താലൂക്കിലെ മിക്ക സ്കൂളുകളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

അതിനാൽ നാളെ കുട്ടനാട് താലൂക്കിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ട്യൂഷൻ സെൻററുകൾക്കും അങ്കണവാടികൾക്കും ഉൾപ്പെടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും അവധിയാണ്.

heavy rain

അതേസമയം അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴയ്ക്കുള്ള സാധ്യത ഉണ്ട്. 14ാം തിയതി വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ഇടുക്കി, കണ്ണൂർ കാസർ​ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്, ബുധനാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. 14ാം തിയതി ഇടുക്കി, കണ്ണൂർ‌, കാസർ​ഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

അതേസമയം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുക ആണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 34-ലധികം പേർ മരിച്ചതായാണ് വിവരം. ന​ഗരങ്ങളിലും പട്ടണങ്ങളിലും റോഡുകളും കെട്ടിടങ്ങളും വെള്ളത്തിന് അടിയിലാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും അടുത്ത രണ്ട് ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യും എന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്

‌‌‌‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+