Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് 4 താലൂക്കുകളിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലേയും കോട്ടയത്ത് ചങ്ങനാശ്ശരി, വൈക്കം, കോട്ടയം താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മുൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല. കോട്ടയം താലൂക്കിൽ പ്രൊഫഷണൽ കോളജുകൾക്കടക്കം ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ഈ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.

Rain

ആലപ്പുഴ ജില്ലയിൽ 69 ദുരിതാശ്വാസ ക്യാമ്പുകൾ ആണ് പ്രവർത്തിക്കുന്നത്. 1815 പുരുഷൻമാരും 2023 സ്ത്രീകളും 701 കുട്ടികളും അടക്കം 4539 പേരാണ് ക്യാമ്പുകളിൽ നിലവിൽ ഉള്ളത്. നിലവിൽ ചെങ്ങന്നൂർ- 23, കുട്ടനാട്- 19, മാവേലിക്കര- 8, ചേർത്തല- 4, കാർത്തികപ്പള്ളി- 10, അമ്പലപ്പുഴ - 5 ക്യാമ്പുൾ ആണ് പ്രവർത്തിക്കുന്നത്.

കടലാക്രമണം അതിരൂക്ഷമായ കണ്ണാമാലി പ്രദേശത്ത് പന്തൽകെട്ടി നാട്ടുകാരുടെ സമരം:

കടലാക്രമണം അതിരൂക്ഷമായ കണ്ണമാലി പ്രദേശത്ത് പന്തൽകെട്ടി സ്ഥിരം സമരം തുടങ്ങി നാട്ടുകാർ. പുത്തൻതോട് മുതൽ ടെട്രോപോഡ് നിർമാണം വേഗത്തിൽ ആക്കണെമെന്നാണ് ആവശ്യം. ജിയോബാഗ് കടലാക്രമണം ചെറുക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

. നാല് കേന്ദ്രങ്ങളില്‍ ആണ് ഇന്ന് സ്ഥിര സമരപ്പന്തലുകള്‍ തുടങ്ങുന്നത്. ഇവിടെ പന്തല്‍ കെട്ടിയാണ് സമരം. സ്ത്രീകളും കുട്ടികളും സമരത്തില്‍ ഉണ്ട്. നവംബറില്‍ ടെട്രോപാഡിന്റെ രണ്ടാം ഘട്ടം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+