വയനാട് ജില്ലയിലെ ഈ സ്കൂളുകൾക്ക് ഇന്ന് അവധി; രണ്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്
കൽപറ്റ: വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി. പറളിക്കുന്ന് ഡബ്ല്യു ഒ എൽ പി സ്കൂൾ, ജി എച്ച് എസ് എസ് പനമരം, സെന്റ് തോമസ് എൽ പി നടവയൽ എന്നീ സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചത്. എന്നാൽ പനമരം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പത്ത്, പ്ലസവൺ, പ്ലസ് ടു വിഭാഗങ്ങൾക്ക് ക്ലാസ് ഉണ്ടായിരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അതേ സമയം, ജൂലായ് 26 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്

നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. വ്യാഴം വെള്ളി ദിവസങ്ങളിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.












Click it and Unblock the Notifications