അടുത്ത 5 ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച പുറപ്പെടുവിച്ച മുന്നറിയിപ്പ് അനുസരിച്ച്, ജൂൺ 5 ഓടെ തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചൂഴി രൂപപ്പെടാൻ സാധ്യത ഉണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ, 24 മണിക്കൂറിനുള്ളിൽ അതേ പ്രദേശത്ത് ഒരു ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥവകുപ്പ് പ്രവചിച്ചിട്ടുണ്ട്. വ്യാഴ്ച മുതൽ തിങ്കൾ വരെ പത്തനംതിട്ട ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ല തിരിച്ചുള്ള യെല്ലോ അലർട്ട്:
മേയ് 2 - പത്തനംതിട്ട, ഇടുക്കി
മേയ് 3: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി
മേയ് 4: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
മേയ് 5: പത്തനംതിട്ട, ഇടുക്കി

അതേസമയം, കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും ഐഎംഡി അറിയിച്ചു. വെള്ളയാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് 0.5 മുതൽ 0.7 വരെ ഉയരത്തിൽ തിരമാല പ്രതീക്ഷിക്കാമെന്നും വേഗക സെക്കന്റിൽ 10 സെന്റിമീറ്ററിനും 30 സെന്റി മീറ്ററിനും ഇടയിലായിരിക്കാനാണ് സാധ്യത എന്നാണ് നാഷണൽ ഓഷ്യൻ സ്റ്റാറ്റസ് റിസർച്ച് സെന്റർ (INCOIS) അറിയിച്ചത്.
വേലിയേറ്റ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരോട് അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്. വെള്ളയാഴ്ച ബീച്ചുകളിലും കടലിലും പോകരുതെന്ന് പെതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകളുടേയും ഉപകരണങ്ങളുടേയും സുരക്ഷ ഉറപ്പാക്കാൻ മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, തെക്ക് പടിഞ്ഞാറൻ കാലാവസ്ഥ കാലവർഷം രണ്ടോ മൂന്നോ ദിവസത്തിനകം തന്നെ കന്യാകുമാരിയിലും മാലദ്വീപിലും എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കൻ, കിഴക്ക് മധ്യ ഭാഗങ്ങളിലും കാലവർഷം എത്തിയിട്ടുണ്ട്. കേരളത്തിൽ കാലവർഷം എത്തുന്നത് ശനിയാഴ്ചയാണെന്ന് നേരത്തെ പ്രവചിച്ചിരുന്നു. മ ഇതിൽ കാലാവസ്ഥ കേന്ദ്രം മാറ്റം വരുത്തിയിട്ടില്ല.
അടുത്ത 3 മണിക്കൂറിൽ ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യയുണ്ട്. മണിക്കൂറിൽ 40 കി.മീ വരെ വേഗത്തി വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉള്ളതായാണ് അറിയിച്ചത്.












Click it and Unblock the Notifications