വൈകുന്നേരങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; തുലാവർഷം അടുത്തയാഴ്ചയോടെ എത്തിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ചയോടെ തുലാവർഷം ആരംഭിക്കാൻ സാധ്യത. തിങ്കളാഴ്ച മുതൽ മലയോര മേഖലയിലും കിഴക്കൻ പ്രദേശങ്ങളിലും വൈകുന്നേരങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.
ഈ മാസം പകുതിയോടെ തുലാവാർഷം പൂർണ തോതിൽ സംസ്ഥാനത്ത് എത്തുമെന്നാണ് സൂചന. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തുലാവർഷ കലണ്ടറിൽ സാധാരണയിലും കൂടുതൽ മഴ സംസ്ഥാനത്ത് ഇത്തവണ ലഭിക്കുമെന്ന് വിദേശ ഏജൻസികൾ ഉൾപ്പെടെ പറയുന്നു.

തെക്കൻ ജില്ലകളിൽ ആവും വരും ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കുക പത്തിന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലും പതിനൊന്നിന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള കർണാടക, ലക്ഷദ്വീപ് പ്രദേശങ്ങളിൽ മീൻ പിടിത്തത്തിന് തടസ്സമില്ല.
ഇന്ന് 12 ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത ഉണ്ട്. ഒക്ടോബർ 10, 11 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിലുണ്ട്.
ഇന്ന് പ്രത്യേകിച്ച് ഒരു ജില്ലയിലും അലേർട്ട് നൽകിയിട്ടില്ലെങ്കിലും തൃശൂരും പാലക്കാടും ഒഴികെയുള്ള എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. നിലവിലെ മുന്നറിയിപ്പ് പ്രകാരം ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.












Click it and Unblock the Notifications