Get Updates
Get notified of breaking news, exclusive insights, and must-see stories!

മേയ് ഒന്ന് വരെ കേരളത്തില്‍ കനത്ത മഴ തുടരും; 5 ദിവസം ഈ ജില്ലയില്‍ യെല്ലോ അലേര്‍ട്ട്‌

തിരുവനന്തപുരം: വ്യാഴാഴ്ച മുതൽ മേയ് ഒന്ന് വരെ കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽമഴ പെയ്യുന്നുണ്ട്. മഴയുടെ സാധ്യത കണക്കിലെടുത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ഇടുക്കിയിൽ ഐഎംഡി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ നാല് ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്:കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിരിക്കുന്നു.

Rain31

27-04-2023: ഇടുക്കി,എറണാകുളം,വയനാട്

28-04-2023: ഇടുക്കി,എറണാകുളം

29-04-2023: ഇടുക്കി,പാലക്കാട്

30-04-2023: പത്തനംതിട്ട,ഇടുക്കി,എറണാകുളം

01-05-2023: പത്തനംതിട്ട, ഇടുക്കി

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം കേരളത്തിൽ കനത്ത ചൂട് തുടരുകയാണ്. കേരളത്തിലെ മലയോര പ്രദേശങ്ങളിലാണ് ഇപ്പോൾ മഴ ലഭിച്ചിരിക്കുന്നത്. ?ഇതുവരെ ലഭിക്കാത്ത സ്ഥലങ്ങളും ഉണ്ട്. കാസർ​ഗോഡ്- കണ്ണൂര്ർ ജില്ലകളിൽ മഴ ലഭിച്ച് കുറവാണ്. മാർച്ച് ആദ്യം മുതൽ ആണ് വേനൽ മഴ പെയ്യേണ്ടത്.

Lip Care: തേൻ പോലുള്ള ചുണ്ടിന് തേൻ മാത്രം പോരാ.. ചുണ്ടുകളുടെ സൗന്ദര്യത്തിന് ചെയ്യാം ഇക്കാര്യം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+