Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതതോടെ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ മഴ ശക്തിപ്പെടുകയാണ്.

എല്ലായിടത്തും ഒറ്റപ്പെട്ട മഴയക്ക് സാധ്യത ഉണ്ടെന്നാണ് അറിയിപ്പ്. ഈ മാസം 28 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

rain

മലയോര മേഖലകളിൽ താമസിക്കുന്നവരും തീരപ്രദേശത്ത് താമസിക്കുന്നവരും ജാ​ഗ്രതപാലിക്കാൻ നിർദ്ദേശം ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേ​ഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഹമൂൺ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. ഇന്ന് ബം​ഗ്ലാദേശ് തീരം തൊടും.

ഇന്നലെ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത
മഴയാണ് ഉണ്ടായിരുന്നത്. കോട്ടയം വടവാതൂരിൽ അര മണിക്കൂറിനിടെ 43 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. തിരുവനന്തപുരം തമ്പാനൂരിൽ വെള്ളക്കെട്ട് രൂപപ്പെടതോടെ എസ് എസ് കോവിൽ റോഡ് അടച്ചിരുന്നു, പിരപ്പൻകോട് രണ്ട് മണിക്കൂറിനിടെ 67 മില്ലി മീറ്ററും നെയ്യാറ്റിൻകരയിൽ 56 മില്ലി മീറ്ററും മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിൽ പെയ്ത കനത്ത മഴയിൽ വിവിധ ഭാ​​ഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി.

ഉയർന്ന തിരമാല ജാ​ഗ്രതാ നിർദ്ദേശം

കേരളാ തീരത്തും ( വിഴിഞ്ഞം മുതൽ കാസർകോട് വരെ ) തെക്കൻ തമിഴ്നാട് തീരത്തും ( കൊളച്ചൽ മുതൽ കിലക്ക വരെ ) ഇന്ന് രാത്രി 11. 30 വരെ 1. 2 മുതൽ 1.8 മീറ്റര്ഡ വരെ ഉയർന്ന തിരമാലയ്ക്കും കലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ​ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാ​ഗ്രത പാലിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+