Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ശക്തമായ മഴ; തിരുവനന്തപുരത്ത് മഴ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. സംസ്ഥാനത്ത് ഉടനീളം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 40 കിലോ മീറ്റർ വേ​ഗത്തിൽ കാറ്റ് വീശാൻ സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ഒരു മണിക്കൂറായി തിരുവനന്തപുരം ന​ഗരത്തിൽ ശക്തമായ മഴ തുടരുകയാണ്.

കുറച്ച് മുൻപ് തിരുവനന്തപുരം ജില്ലയിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിരുന്നു. വരും മണിക്കൂറുകളിൽ മഴ തുടരനാണ് സധ്യത. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, ഇടുകജ്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറയിപ്പിൽ. നിലവിൽ കർണാടക , ലക്ഷദദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

rain

അതേസമയം, കാലവർ‌ഷം രാജ്യത്ത് നിന്ന് വ്യാവാഴ്ചയോടെ പൂർണമായും പിന്മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു, അടുത്ത 72 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യയ്ക്ക് മുകളിൽ എത്തിച്ചേരാൻ സാധ്യതത ഉണ്ടെന്നും തുടക്കം ദുർബലമായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അറബിക്കടലില്‍ ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ സാധ്യതയും നിലനിൽക്കുന്നതായും അറിയിപ്പുണ്ട്.

തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ ആയി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സ‍ഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദ്ദമായി മാറുകയും തുടർന്ന് ഒക്ടോബർ 21 ഓടെ വീണ്ടും ശക്തി പ്രാപിക്കുകയും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ ആയി തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യത ഉണ്ടെന്നും പറയുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനു മുകളിൽ ആയിട്ടാണ് ചക്രവാതചുഴി സ്ഥിതിചെയ്യുതിരിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+