അടുത്ത മൂന്ന് മണിക്കൂർ ഈ രണ്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ
തിരുവനന്തപുരം: വരുന്ന മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കോഴിക്കോട്, വയനാട് എന്നീ ജിലകളിലാണ് മഴയ്ക്ക് സാധ്യത. ഇന്ന് തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ അറബിക്കടൽ, വടക്കൻ അറിബിക്കടൽ, ഗുജറാത്ത് തീരം, കന്യാകുമാരി തീരം, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ ശ്രീലങ്കൻ തീരം അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി ലോ മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ഉണ്ട്.
അഞ്ചാം തീയതി ഏഴാം തിയതി വരെ തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ അറബിക്കടൽ വടക്കൻ അറബിക്കടൽ, ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോ മീറ്റർ വരേയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

അഞ്ചാം തിയതി കന്യാകുമാരി തീരം, തെക്കൻ തമിഴ് നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉണ്ട്.
ആറാം തിയതി കന്യാകുമാരി തീരം, തെക്കൻ തമിഴ് നാട് തീരം, എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
ഏഴാം തിയതി തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.












Click it and Unblock the Notifications