Get Updates
Get notified of breaking news, exclusive insights, and must-see stories!

4 ​ദിവസം വ്യാപക മഴയ്ക്ക് സാധ്യത; ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും; മുന്നറിയിപ്പ്

തിരുവനന്തപുരം: നാളെ മുതൽ 4 ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ്. മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ആണ് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്.

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടുന്നതും ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കാനുള്ള സാധ്യത ഉള്ളത് കൊണ്ടുമാണ് കേരളത്തിൽ മഴയ്ക്ക് സാധ്യത. നാളെ മുതൽ 21ാം തിയതി വരെ കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

weather heavy rain

ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ വടക്കന്‍ കേരളത്തിൽ ആണ് മഴയ്ക്ക് സാധ്യത ഉള്ളത്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വ്യാഴം , വെള്ളി ദിവസങ്ങളില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം അടുത്ത എട്ട് മണിക്കൂറിൽ സംസ്ഥനാത്തെ എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത ഉണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ എന്നിവിടങ്ങളിലാണ് ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത.

അതേസമയം കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വരെ കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 കി മീ മുതൽ 45 കി മീ വരെയും ചില അവസരങ്ങളിൽ 55 കി മീ വരെയും കാറ്റ് വീശാനുള്ള സാധ്യത.

അടുത്ത 5 ദിവസത്തേക്ക് മഴ സാധ്യത:

വിവിധ ജില്ലകളിലായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. 19ാം തിയതി മലപ്പുറം , കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
20ാം തിയതി കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്

21ാം തിയതി : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+