കേരളത്തിൽ ഇന്നും ശക്തമായ മഴ; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാവാൻ സാധ്യത ഉള്ളതായും മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മേയ് 05 മുതൽ മേയ് 07 കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ബംഗാശ് ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത ഉള്ളതായും മുന്നറിയിപ്പ് ഉണ്ട്.

ശനിയാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ ആണ് സാധ്യത. ഞായറാഴ്ച ന്യൂന മർദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് പറയുന്നത്. ഇവിടെ നിന്ന് വടക്ക് ദിശയിലേക്ക് മധ്യ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങും. അവിടെ നിന്ന് ചുഴലിക്കാറ്റായി രൂപം കൊള്ളും. അതേ,മയം ഇന്നലെ ആറ് ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് ഉണ്ടായിരുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
അതേസമയം, മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശി അടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പു ഉണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള - ലക്ഷദ്വീപ് പ്ര ദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോ മീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
മണിക്കൂറിൽ 55 കിലോ മീറ്റർ വരെ കാറ്റ് അടിക്കാനും സാധ്യതയുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത് . മേയ് 5 മുതൽ മേയ് 7 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.
Beauty Tips: മുഖം തിളങ്ങാൻ ഫേസ് ഓയിൽ വേണോ, സെറം വേണോ... കൺഫൂഷ്യനിലാണോ!!












Click it and Unblock the Notifications