Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസം മഴയ്ക്ക് സാധ്യത. മിതമായ തോതിലുള്ള ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉള്ളതായാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചത് വടക്ക് പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിനും ബം​ഗാൾ- വടക്കൻ ഒഡീഷ തീരത്തിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു.

അടുത്ത 2-3 ദിവസത്തിനുള്ളിൽ പടി‍ഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ വടക്കൻ ഒഡീഷ - വടക്കൻ ഛത്തീസ്‌ഗഡ്‌ വഴി സഞ്ചരിക്കാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

rain

നിലവിൽ ഹിമാലയൻ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന മൺസൂൺ പാത്തി ഇന്ന് തെക്ക് ഭാ​ഗത്തേക്ക് മാറി സാധാരണ സ്ഥാനത്ത് എത്താനാണ് സാധ്യത. 20 ാം തീയതി വരെ ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്, കണ്ണൂർ, കാസർ​ഗോഡ് വയനാട് ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഇത്തവണ സംസ്ഥാന്ത്ത് കാര്യമായ മഴ ലഭിച്ചിട്ടില്ല, അടുത്ത രണ്ട് മാസം കാര്യമായ മഴ പെയ്യാനുള്ള സാധ്യതയും ഇല്ല. ജൂൺ ഒന്ന് മുതൽ ആ​ഗസ്റ്റ് 15 വരെ ലഭിക്കേണ്ടിയിരുന്നത് 1556 മില്ലി മീറ്റർ മഴ ആയിരുന്നു. എന്നാൽ 44 ശതമാനം കുറവ് മഴ ആണ് ഇത്തവണ ലഭിച്ചത്.

അതേസമയം മുൻ വർഷങ്ങളിൽ കാലവർഷക്കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ആ​ഗ്സറ്റിലാണ്. എന്നാൽ ഈ മാസം പകുതി കഴിഞ്ഞിട്ടും ലഭിക്കേണ്ട മഴയുടെ 10 ശതമാനം ആണ് പെയ്തത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+