കേരളത്തിൽ മഴ തുടരുന്നു; ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്കുള്ള സാധ്യത. വരും മണിക്കൂറുകളിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത ഉള്ളത് എന്നാണ് അറിയിപ്പ്..
അതേസമയം, മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജാഗ്രതപാലിക്കണമെന്നാണ് അറയിപ്പിൽ പറയുന്നത്.

ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ട് എന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ ത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കും എലിപ്പനിക്കും എതിരെ അതീവ ജാഗ്രത പാലിക്കണം എന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു. 2013 നും 2017 നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോഗ വ്യാപനം വളരെ കൂടുതൽ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിനാൽ മുൻകൂട്ടി തന്നെ ജാഗ്രത നിർദ്ദേശം നൽകി രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിനാൽ കാര്യമായ തോതിൽ കേസുകൾ വർദ്ധിച്ചിട്ടില്ല












Click it and Unblock the Notifications