കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; കേരളത്തില്‍ ഇന്നും ശക്തമായ മഴ, മരണം നാലായി

Google Oneindia Malayalam News

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. എന്നാല്‍ കാറ്റിന്റെ പ്രഭാവം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴക്കെടുതിയില്‍ ഇതുവരെ കേരളത്തില്‍ നാല് പേര്‍ മരിച്ചു. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു. തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

c

കേരള തീരം വിട്ട ചുഴലിക്കാറ്റ് ഗോവയിലെ പനാജി തീരത്ത് നിന്ന് 250 കിലോമീറ്റര്‍ അകലെയെത്തി. 18ന് ഗുജറാത്ത് തീരത്തെത്തുമെന്നാണ് കരുതുന്നത്. മുംബൈയില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും ശക്തമായ കാറ്റും മഴയും തുടരും. മലപ്പുറം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ കൂടുതല്‍ ജാഗ്രത വേണം. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലുടനീളം 19 വരെ മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം.

മഴയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 4 പേര്‍ മരിച്ചു എന്നാണ് ഇതുവരെയുള്ള വിവരം. പല ഭാഗങ്ങളിലായി വീടുകളും കൃഷിയും നശിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. തിരുവനന്തപുരം ശംഖുമുഖം എയര്‍പോര്‍ട്ട് റോഡില്‍ കടല്‍വെള്ളം കയറി. തീരദേശത്തെല്ലാം കടലാക്രമണം തുടരുകയാണ്.

ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂറില്‍ കര്‍ണാടകം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.

English summary
Rain in Kerala: Cyclonic storm Tauktae move to Gujarat coast, death toll in Kerala rise to 4
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X