സംസ്ഥാനത്ത് ശക്തമായ മഴ; അർദ്ധരാത്രിയിലും മഴ തുടരും; 8 ജില്ലക്കാർ സൂക്ഷിക്കുക
തിരുവനന്തപുരം: സംസ്ഥാനത്ത് വിവധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരത്ത് അർദ്ധരാത്രിയും ശക്തമായ മഴ തുടരാനുള്ള സാധ്യത ഉണ്ടെന്നാണ് അറിയിപ്പ്. രാത്രി പത്ത് മണിക്ക് ശേഷം ഉള്ള അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വേഗതയിൽ വീശുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
രാത്രി പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തേക്കുംമൂട് ബണ്ട് കോളനിയിൽ വെള്ളം കയറി. 150 ഓളം വീടുകളിൽ വെള്ളം കയറി. 200 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. കുമരപുരം, കുന്നംകുളം സ്കൂളുകളിലേക്കാണ് മാറ്റുന്നത്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒക്ടോബർ 1 ഞായറാഴ്ച : പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ഒക്ടോബർ 2 തിങ്കൾ : പത്തനംതിട്ട, ആലപ്പുഴ, എറണാകുളം
എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത ആണ് പ്രവചിച്ചിട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115. 5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം ആണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥം വെയ്ക്കുന്നത്.
പ്രത്യേക ജാഗ്രതാ നിർദ്ദേശം:
കേരളത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് കാെണ്ട് മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര/ തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണം.












Click it and Unblock the Notifications