Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് മഴ തകർത്ത് പെയ്യുമ്പോഴും യെല്ലോ അലേർട്ട് പോലുമില്ലാത്ത ഓരോയൊരു ജില്ല ഇതാണ്

സംസ്ഥാനത്ത് മഴ തകർത്തുപെയ്യുകയാണ് വിവിധ ജില്ലകളിൽ റെഡ് അലേർട്ട് അടക്കമുള്ള മുന്നറിയിപ്പ് നൽകയിട്ടുമുണ്ട്. എന്നാൽ യെല്ലോ അലേർട്ട് പോലും പ്രഖ്യാപിക്കാത്ത ഒരു ജില്ലയുണ്ട്, തിരുവനന്തപുരം.

ഇന്ന് തിരുവനന്തപുരത്ത് ഒരു അലേർട്ടും പ്രഖ്യാപിച്ചിട്ടില്ല. കാലാവസ്ഥ വകുപ്പിന്റെ പ്രവചനം കൃത്യമായിരുന്നു. ചെറിയ തോതിൽ മാത്രമാണ് ജില്ലയിൽ മഴ പെയ്തത്. വരും ദിവസങ്ങളിലും ജില്ലയിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. നിലവിലെ അറയിപ്പ് പ്രകാരം എട്ടാം തിയതി വരെ ജില്ലയിൽ അലേർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

rain

അതേസമയം, വടക്കൻ കേരളത്തിൽ മഴ തകർത്ത് പെയ്യുകയാണ്. കാസർഗോഡും കണ്ണൂരും റെഡ് അലേർട്ടാണ് ഉള്ളത്. എറണാകുളം, ഇടുക്കി, തൃശൂർ. മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. അതേസമയം, വെള്ളയാഴ്ച എവിടേ‌യും റെഡ്, ഓറഞ്ച് അലേർട്ട് നിലവിൽ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം ശക്തമായി മഴ തുടരുന്ന കസാർ​ഗോഡ് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. നാളത്തെ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടത് ആണെന്ന് കളക്ടർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+