തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ; നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു, റോഡില്‍ വെള്ളക്കെട്ട്, യാത്രാ തടസം

തെക്കന്‍ കേരളത്തില്‍ രാത്രി ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലാണ് മഴ കനത്തത്. തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ടും എറണാകുളം വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വിതുര പൊന്മുടി മേഖലയിലാണ് തലസ്ഥാന ജില്ലയില്‍ മഴ കൂടുതല്‍. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

വിതുരയില്‍ പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പൊടിയകാല ഊര് ഒറ്റപ്പെട്ടു. ചെറുതോടുകള്‍ കരകവിഞ്ഞിട്ടുണ്ട്. സൂര്യകാന്തി പാലം, പൊന്നാംചുണ്ട് പാലം എന്നിവ മുങ്ങി. വിതുര പഞ്ചായത്തില്‍ വെള്ളം കയറിയ വീടുകളില്‍ നിന്ന് ആളുകളെ മാറ്റി. കൊല്ലം ജില്ലയിലും മഴ കനത്തിട്ടുണ്ട്. ചാത്തന്നൂരില്‍ സര്‍വീസ് റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.

rain in kerala southern districts

എഴുകോണില്‍ ഇടിമിന്നലേറ്റ് യുവാവിന് പരിക്കേറ്റു. പുതുശേരികോണം സ്വദേശി ശ്യാം തോമസിനാണ് പരിക്കേറ്റത്. അടുക്കളയില്‍ ഭക്ഷണം വിളമ്പുന്നതിനിടെ കൈക്കാണ് ഇടിമിന്നലേറ്റത്. അടുക്കളയിലെ സ്ലാബ് പൊട്ടിത്തെറിച്ചെന്നാണ് റിപ്പോര്‍ട്ട്. ഫ്രിഡ്ജ് കേടാകുകയും ചെയ്തു.

ഇടുക്കി മലയോര മേഖലയിലും മഴ കനക്കുകയാണ്. കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്നാണ് വിവരം. നാല് ഷട്ടറുകള്‍ 20 സെന്റീമീറ്ററാണ് ഉയര്‍ത്തുന്നത്. ചിന്നാര്‍, കല്ലാര്‍ പുഴകളുടെ കരകൡ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ദേശീയ പാത 85ല്‍ അടിമാലി-മൂന്നാര്‍ റൂട്ടില്‍ പാറ വീണ് ഗതാഗതം തടസപ്പെട്ടു. രണ്ടാം മൈലിലാണ് സംഭവം. ഈ റൂട്ടിലെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

മൂന്നാറില്‍ നിന്ന് അടിമാലി ഭാഗത്തേക്ക് പോകുന്നവര്‍ രണ്ടാം മൈലില്‍ നിന്ന് ആനച്ചാല്‍, ഇരുട്ടുകാനം വഴി പോകണം. മൂന്നാറിലേക്ക് പോകുന്നവര്‍ ഇരുട്ടുകാനത്ത് നിന്ന് ആനച്ചാല്‍ വഴി രണ്ടാംമൈലിലേക്ക് വന്ന് മൂന്നാറിലേക്ക് യാത്ര ചെയ്യാം. മാങ്കുളം ഭാഗത്തേക്ക് പോകുന്നവര്‍ ഇരുട്ടുകാനത്ത് നിന്ന് കല്ലാര്‍ ജങ്ഷന്‍ വഴി തിരിഞ്ഞുപോകണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma