Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; 9 ജില്ലകളിൽ യെല്ലോ അലേർട്ട്, 5 ദിവസം കൂടി മഴ തുടരും

Recommended Video

cmsvideo
    കേരളത്തെ ഭീതിയിലാഴ്ത്തി വീണ്ടും കനത്ത മഴ | Oneindia Malayalam

    തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളത്തിൽ 5 ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

    മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ശനിയാഴ്ചും ഞായറാഴ്ചയും യെല്ലോ അലേർട്ട് ആയിരിക്കും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലേർട്ട് തുടരും. ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരനന്ത നിവാരണ അതോരിറ്റി അറിയിച്ചു. അതേ സമയം മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പില്ല.

    rain

    ബംഗാൾ ഉൾക്കടലിൽ ഒഡീഷയ്ക്കടുത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് കാലവർഷം വീണ്ടും ശക്തമാകാൻ കാരണം. വ്യാഴാഴ്ച കേരളത്തിൽ വ്യാപകമായി മഴ പെയ്തു. ഒറ്റപ്പാലത്ത് 15 സെന്റീമീറ്ററിലധികവും മാനന്തവാടിയിലും പെരിന്തൽമണ്ണയിലും 10 സെന്റീമീറ്റർ വീതവും മഴ ലഭിച്ചു. സംസ്ഥാനത്ത് ഇതുവരെ 11 ശതമാനം അധിക മഴയാണ് ലഭിച്ചത്.

    പാലക്കാട് ജില്ലയിലാണ് ഇത്തവണ സാധാരണ ലഭിക്കാറുള്ളതിൽ കൂടുതൽ മഴ ലഭിച്ചത്. 39.88 ശതമാനം അധിക മഴയാണ് ജില്ലയിൽ ലഭിച്ചത്. കോഴിക്കോട് 36.87 ശതമാനവും മലപ്പുറത്ത് 21.17 ശതമാനവും അധിക മഴ ലഭിച്ചു. എന്നാൽ ഇടുക്കി ജില്ലയിൽ ഇത്തവണ 13.13 ശതമാനം കുറവ് മഴയാണ് ലഭിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+