Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്നും മഴ; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; യെല്ലോ അലേർട്ട് ഈ ജില്ലകളിൽ

തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത എന്ന് മുന്നറിയിപ്പ് . 11 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം,

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ‍് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി മീറ്റർ വരെ വേ​ഗതിയിൽ വീശാവുന്ന കാറ്റിനും സാധ്യത ഉണ്ട്.

വിവിധ ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

WEATHER

സെപ്റ്റംബർ 9 ശനിയാഴ്ച : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

സെപ്റ്റംബർ10 ഞായർ: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

സെപ്റ്റംബർ 11ന് തിങ്കളാഴ്ച: ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജിലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചത്.

മത്സ്യത്തൊഴിലാളി ജാ​ഗ്രത നിർദ്ദേശം:

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടിലെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴച കേരള കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചിലപ്പോൾ ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോ മീറ്റർ വരെയും വേ​ഗതയിൽ വീശാം. മോശം കാലാവസ്ഥ ആയിരിക്കും.

പ്രത്യേക ജാ​ഗ്രത:

ശനിയാഴ്ച മുതൽ ഞായറാഴ്ച വരെ വടക്കൻ ശ്രീലങ്കൻ തീരത്തിന്റെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്നാട് തീരം അതിനോട് ചേർന്നിട്ടുള്ള ​ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ‌ 55 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോ മീറ്റർ വരെയും വേ​ഗതയിൽ കാറ്റ് വീശാം.

തിങ്കളാഴ്ച മുതൽ ചൊവ്വാഴ്ച വരെ മധ്യ പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി ലോ മീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോ മീറ്റര‍്‍ വരെയും വേ​ഗതയിൽ കാറ്റിന് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+