Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് ഏഴ് ജില്ലകളിൽ മഴ, മഞ്ഞ അലർട്ട്; കേരളത്തിൽ കാലവർഷം 27 ഓടെ എത്തും?

സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ മഴ കനക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഇവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇത്തവണ കാലവർഷം മെയ് 27 ന് തന്നെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സാധാരണയായി ജൂൺ ഒന്നോടെയാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിലെത്താറുള്ളത്.

rain4-1

സാധാരണ ജൂൺ ഒന്നിനാണ് കേരളത്തിൽ മൺസൂൺ എത്താറുള്ളത്. ഇത്തവണ അത് ഏകദേശം ആറു ദിവസം മുൻപാകുമെന്നതാണ് സൂചന. എന്നാൽ പ്രവചനത്തിൽ നാല് ദിവസത്തോളം വ്യത്യാസം ഉണ്ടാകാമെന്നും IMD വ്യക്തമാക്കുന്നുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. രാജസ്ഥാനിലെ ബാർമറിൽ മെയ് 11-ന് 47.3 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുകയാണ്. ഈ സാഹചര്യത്തിൽ മൺസൂൺ നേരത്തെ എത്തുമെന്ന വിവരം വലിയ ആശ്വാസമായാണ് വിലയിരുത്തപ്പെടുന്നത്.

തെക്കുപടിഞ്ഞാറൻ മൺസൂൺ ആദ്യം എത്തുന്നത് കേരളത്തിലാണ്. തുടർന്ന് ദിവസങ്ങൾക്കകം അത് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കും. വേനൽച്ചൂടിന് ആശ്വാസം നൽകുന്നതിനൊപ്പം കൃഷി, കുടിവെള്ള ലഭ്യത, ജലസംഭരണികൾ എന്നിവയ്ക്കും മൺസൂൺ നിർണായകമാണ്.

കേരളത്തിലെ മൺസൂൺ ആരംഭ തീയതി പ്രവചിക്കാൻ IMD 2005 മുതൽ പ്രത്യേക സ്റ്റാറ്റിസ്റ്റിക്കൽ മോഡൽ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ, പസഫിക് മഹാസമുദ്രങ്ങളിലെ കാറ്റിന്റെ സ്വഭാവം ഉൾപ്പെടെ ആറു പ്രധാന കാലാവസ്ഥാ ഘടകങ്ങളാണ് ഇതിനായി പരിശോധിക്കുന്നത്. കഴിഞ്ഞ 21 വർഷത്തിനിടെ 2015 ഒഴികെ ഈ മോഡലിന്റെ പ്രവചനങ്ങൾ പൊതുവെ കൃത്യമായിരുന്നുവെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

സമീപ വർഷങ്ങളിലുമെല്ലാം മൺസൂൺ നേരത്തെയാണ് കേരളത്തിലെത്തിയത്. 2025-ൽ മെയ് 24-നും, 2024-ൽ മെയ് 30-നും, 2022-ൽ മെയ് 29-നും മൺസൂൺ കേരളത്തിൽ പ്രവേശിച്ചിരുന്നു. ഈ വർഷവും അതേ പ്രവണത തുടരാനാണ് സാധ്യത കാണുന്നത്. മൺസൂൺ സമയത്ത് എത്തുന്നതും മഴ ലഭ്യത സാധാരണ നിലയിൽ തുടരുന്നതും രാജ്യത്തിന്റെ കാർഷിക മേഖലയ്ക്ക് ഏറെ നിർണായകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+