യുഎഇയിലെ മഴക്ക് കാരണം ക്ലൗഡ് സീഡിങോ: മേഘങ്ങളില്‍ പൊടി വിതറുമ്പോള്‍ പെയ്യുന്ന മഴ, അറിയാം ആ വിദ്യയെ
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി യുഎഇയില്‍ വ്യാപകമായ രീതിയില്‍ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. കനത്ത മഴയുടെയും ചില പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തില്‍ അവശ്യ വിഭാഗങ്ങളില്‍ പെടാത്ത ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന ജോലി ചെയ്യാനുള്ള അനുമതിയും അധികൃതൃർ നല്‍കിയിട്ടുണ്ട്. സ്വകാര്യ മേഖലയ്‍ക്കും ഇത് ബാധകമാണ്. ബുധനാഴ്‍ച പെയ്‍ത കനത്ത മഴയില്‍ യുഎഇയിലെ ഫുജൈറയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായത്.
അതേസമയം കനത്ത മഴ പെയ്യുമ്പോഴെല്ലാം ഭരണകൂടം നടത്തുന്ന ക്ലൗഡ് സീഡിങ്ങിനെ തുടർന്നാണ് മരുഭൂമിയില്‍ മഴപെയ്യുന്നതെന്നാണ് പൊതുജനം വിശ്വസിക്കുന്നത്. എന്നാൽ വർഷങ്ങളായി മഴ വർധിപ്പിക്കാനുള്ള സാങ്കേതിക വിദ്യകളിൽ പ്രവർത്തിക്കുന്ന അക്കാദമിക് വിദഗ്ധർ പോലും അഭിപ്രായപ്പെടുന്നത് ക്ലൗഡ് സീഡിങ് വഴി എങ്ങനെ മഴ പെയ്യിക്കാമെന്ന് തങ്ങൾക്ക് ഇപ്പോഴും പൂർണ്ണമായി മനസ്സിലായിട്ടില്ലെന്നതാണ്.

മഴ ലഭിക്കാൻ സാധ്യതയുള്ള മേഘങ്ങൾ കണ്ടെത്തി ക്ലൗഡ് സീഡിങ് നടത്തിയാണ് മഴ പെയ്യിക്കുന്നത്. "ക്ലൗഡ് സീഡിംഗ് വളരെ സങ്കീർണ്ണമായ ഒരു പ്രവർത്തനമാണ്, അതിന്റെ അടിസ്ഥാനകാര്യങ്ങൾ ശരിക്കും മനസ്സിലാക്കാൻ വളരെയധികം ശാസ്ത്രീയ അന്വേഷണം ആവശ്യമാണ്," യുഎഇയിലെ ക്ലൗഡ് സീഡിനെക്കുറിച്ച് ഗവേഷണം നടത്തുന്ന ചൈനയിലെ ഹുവ സിൻ ചുവാങ് സി സയൻസ് ആൻഡ് ടെക്നോളജി ഗ്രൂപ്പിലെ ചീഫ് സയന്റിസ്റ്റ് ലുലിൻ സൂ പറഞ്ഞു.
ഇത് താന്‍ഡാ ഏന്‍ സ്റ്റൈല്‍: ഇത് തെലങ്കിനായുള്ള പുത്തന്‍ ലുക്ക്, രജിഷയുടെ പുതിയ ചിത്രം വൈറലാവുന്നു

മേഘങ്ങളിൽ വിതറാനുള്ള രാസഘടകങ്ങളിൽ മാറ്റം വരുത്തി മഴ ലഭ്യത വർധിപ്പിക്കാന്‍ സാധിക്കുമെങ്കിലും അത് അത്ര എളുപ്പത്തില്‍ സാധ്യമാവുന്ന കാര്യമല്ല. "എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ ഞങ്ങൾ ലബോറട്ടറിയിലും മോഡലുകളിലും പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്, ഇതിലൂടെ ലഭിക്കുന്ന ആ അറിവ് പ്രവർത്തനത്തിലേക്ക് വിവർത്തനം ചെയ്യാനും യുഎഇയുടെ ക്ലൗഡ് സീഡിഗിനെ സഹായിക്കാനും കഴിയും."- ലുലിൻ സൂ വ്യക്തമാക്കുന്നു.

രാജ്യത്ത് നൂറിലേറെ മീറ്റിയോറളജിക്കൽ സ്റ്റേഷനുകൾ, നൂതന റഡാർ ശൃംഖലകൾ, ക്ലൗഡ് സീഡിങ്ങിനുള്ള വിമാനങ്ങൾ, ഡ്രോണുകൾ രാസഘടകങ്ങൾ നിർമിക്കുന്ന ഫാക്ടറി എന്നിവയുണ്ട്. മേഘങ്ങളെല്ലാം ഒരുപോലെയല്ല എന്നതാണ് ക്ലൌഡ് സീഡിങ്ങിലെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. പർവതങ്ങൾക്ക് മുകളിൽ രൂപം കൊള്ളുന്ന മേഘങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ കാണപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമാണ്, അതായത് മേഘങ്ങൾ രാസപദാർത്ഥങ്ങള്‍ വിതറുമ്പോള്‍ ഇവ വ്യത്യസ്തമായ രീതിയിലാണ് പ്രതികരിക്കുക.

ക്ലൗഡ് സീഡിംഗിനു സാധാരണ ഉപയോഗിക്കുന്ന രാസപദാർഥം സിൽവർ അയോഡൈഡ് , ഡ്രൈ ഐസ് (മരവിപ്പിച്ച കാർബൺ ഡയോക്സൈഡ്) എന്നിവയാണ്. ഇത്തരത്തിൽ പൂജ്യം ഡിഗ്രിയേക്കാൾ താഴെ തണുപ്പിച്ച വസ്തുക്കൾ മേഘത്തിലേക്ക് വിതറുകയാണ് ചെയ്യുക. കൂടുതൽ രാസവസ്തുകള്‍ മേഘങ്ങളിലേക്ക് വിതറിയാല്‍ കൂടുതല്‍ മഴ പെയ്യണമെന്നുമില്ല.

യുഎഇയിൽ പ്രത്യേകിച്ചും "സങ്കീർണ്ണമായ" മേഘങ്ങളുണ്ടെന്നാണ് ലുലിൻ പറയുന്നത്. യുഎഇ മേഘങ്ങളുടെ കാര്യം പ്രവചിക്കുന്നത് ഏറെ ദുഷ്കരമാണ്.
"മേഘം ഒരു പർവതത്തോട് ചേർന്ന് രൂപപ്പെട്ടാൽ, അവ നിശ്ചലമാണ്, നിങ്ങൾക്ക് അവയെ കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിക്കാൻ കഴിയും. എന്നാല്‍ യു എ ഇയിലെ ചലിക്കുന്ന മേഘം ... അത് വളരെ സങ്കീർണ്ണമാണ്. കടൽ ഉപ്പ്, എയറോസോൾ, പൊടി എന്നിവയും ഇവിടെ ധാരാളം ഉണ്ട്. മേഘങ്ങൾ രൂപപ്പെടുന്നതും വികസിക്കുന്നതും, അത്ര വ്യക്തമല്ലാത്ത വിധത്തിൽ ഇവയെ ബാധിക്കുന്നു. ഇത്തരം സങ്കീർണ്ണതകള്‍ മനസ്സിലാക്കി മുന്നോട്ട് പോവാന്‍ കൂടുതല്‍ പരിശ്രമം ആവശ്യമാണ്'- ലീന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications