മഴയിൽ മുങ്ങിയ കേരളത്തിന് വേണ്ടി കൈ നീട്ടി ക്രിക്കറ്റ് ദൈവവും.. സഹായം തേടി സച്ചിൻ
തിരുവനന്തപുരം: ഭീതി വിതച്ച് കൊണ്ട് സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും നിര്‍ത്താതെ പെയ്യുന്ന മഴയും കേരളത്തെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് 33 ഡാമുകള്‍ ഒരുമിച്ച് തുറക്കേണ്ടി വന്നിരിക്കുന്നത്. ഇതോടെ പല പ്രദേശങ്ങളും വെള്ളത്തിന് അടിയിലായിരിക്കുകയാണ്.
അടുത്ത കാലത്തൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത ഈ മഴക്കെടുതിയിൽ വിറങ്ങലിച്ചിരിക്കുകയാണ് മലയാളികൾ. ദുരന്തത്തെ നേരിടാൻ നാടും നഗരവും ഒരുമിച്ച് നിൽക്കുന്നു എന്നതാണ് ഏക ആശ്വാസം.
ഇടുക്കിയില്‍ ജലനിരപ്പ് കൂടുന്നു, ഒഴുകിയെത്തുന്നത് 12 ലക്ഷം ലിറ്റര്‍ വെള്ളം,പുറത്തേക്ക് വിടുന്നത് 10

കേരളത്തിന് സഹായ പ്രവാഹം
വിവിധ മേഖലകളില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിന്റെ ദുരിതത്തില്‍ സഹായങ്ങള്‍ എത്തുന്നുണ്ട്. സിനിമാ രംഗത്ത് നിന്നും വ്യവസായ രംഗത്ത് നിന്നുമടക്കം സഹായം ഒഴുകുകയാണ്. അതിനിടെ ക്രിക്കറ്റ് ദൈവം സച്ചിന് തെണ്ടുല്‍ക്കറും കേരളത്തിന് വേണ്ടി കൈകോര്‍ത്തിരിക്കുന്നു.

സച്ചിന്റെ ട്വീറ്റ്
മഴക്കെടുതിയിലായ കേരളത്തിന് സഹായവും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ചാണ് സച്ചിന് തെണ്ടുല്‍ക്കറുടെ രംഗപ്രവേശം. ട്വിറ്ററിലാണ് സച്ചിന് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഈ സമയത്ത് കേരളത്തിന് ആവശ്യം പ്രാര്‍ത്ഥനകളേക്കാള്‍ കൂടുതല്‍ കഴിയുന്നത്ര സഹായമാണെന്ന് സച്ചിന് ട്വീറ്റില്‍ രാജ്യത്തുള്ളവരോട് മുഴുവനുമായും പറയുന്നു.

ചെറിയ സംഭാവന പോലും വലുത്
മഴക്കെടുതിയുടെ ഇരയായ ആളുകള്‍ക്കും കുടുംബങ്ങള്‍ക്കും സഹായം ആവശ്യമുണ്ട്. രാജ്യം കേരളത്തിനൊപ്പമുണ്ട് എന്ന് കാണിക്കാനുള്ള സമയമാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു ചെറിയ സംഭാവന പോലും വലിയ കാര്യമാണ് എന്നും സച്ചിന് ട്വീറ്റില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ വിവരങ്ങളും സച്ചിന് പങ്കു വെച്ചിട്ടുണ്ട്.
|
സഹായം പ്രതീക്ഷിച്ച് കേരളം
സച്ചിന്റെ ട്വീറ്റ് രാജ്യവ്യാപക ശ്രദ്ധ നേടുമെന്നത് കൊണ്ട് തന്നെ കേരളത്തിന് ക്രിക്കറ്റ് ലോകത്ത് നിന്നടക്കം കൂടുതല്‍ സഹായമെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്നും ദുരിതാശ്വാസത്തിന് കേരളത്തിലേക്ക് ഇതിനകം തന്നെ നിരവധി പേര് സഹായമെത്തിച്ചു കഴിഞ്ഞു. തെലുങ്കിലേയും തമിഴിലേയും സിനിമാതാരങ്ങളും രാഷ്ട്രീയപാര്‍ട്ടികളുമടക്കം സഹായത്തിന് മുന്നോട്ട് വന്നിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.