Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനമര്‍ദ്ദം:കേരളത്തില്‍ ശക്തമായ മഴ തുടരുന്നു

തിരുവനന്തപുരം: ന്യൂനമര്‍ദ്ദം കനത്തു കേരളത്തില്‍ കനത്ത മഴ. തെക്കന്‍ കേരളത്തിലാണ് മഴ ശക്തമായത്. മലയോര മേഖലകളില്‍ ഉരുള്‍ പൊട്ടലും വ്യാപക കൃഷിനാശവും സംഭവിച്ചു. മഴ തിങ്കളാഴ്ചവരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,കോട്ടയം തുടങ്ങിയ തെക്കന്‍ ജില്ലകളിലും കോഴിക്കോടുമാണ് മഴ ശക്തമായത്.

റോഡുകള്‍ പലതും വെള്ളത്തിനടിയിലായി. എല്ലാ ജില്ലകളിലും ജില്ലാഭരണാധികാരികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തം തീരപ്രദേശങ്ങളില്‍ നിന്നും മാറിതാമസിയ്ക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലകളായ പൊന്മുടി, ബോണക്കാട് എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞു. കൊല്ലം ജില്ലയിലെ തെന്മല എന്നിവിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി.

kerala, Rain

കനത്തമഴയില്‍ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, പൂഞ്ഞാര്‍ ഭാഗത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി. കനത്ത കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. പലയിടത്തും വൈദ്യുതി ബന്ധം തകര്‍ന്നിട്ടുണ്ട്. മഴയില്‍ രണ്ട് പേരാണ് സംസ്ഥാനത്ത് മരിച്ചത്. പത്തനംതിട്ട കോക്കാത്തോട് വനത്തില്‍ മഴയെത്തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ 38 പേരെ രക്ഷപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+