കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ തുടരുന്നു, കോഴിക്കോട് ചുഴലിക്കാറ്റ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. മെയ് എട്ടിന് വ്യാഴാഴ്ചമാത്രം രണ്ട് പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. കോഴിക്കോട് ജില്ലയില്‍ കനത്ത ചുഴലിക്കാറ്റും അനുഭവപ്പെട്ടു.

കന്യാകുമാരിക്ക് തെക്ക് ഭാഗത്ത് രൂപം കൊണ്ട് ന്യൂനമര്‍ദ്ദം ഇപ്പോള്‍ കേരളത്തിലേക്ക് കടന്നിരിക്കുകയാണ്. മെയ്10 ശനിയാഴ്ചവരെ സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുമെന്നാണ് റിപ്പോര്‍ട്ട്.

Rain Kerala

കനത്ത മഴ തൃശൂര്‍ പൂരത്തിന്റെ മാറ്റ് കെടുത്തുമോ എന്ന ആശങ്കയിലാണ് പൂരപ്രേമികള്‍. കഴിഞ്ഞ ദിവസം മഴയെതുടര്‍ന്ന് സാമ്പിള്‍ വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. മെയ് 9 നാണ് തൃശൂര്‍ പൂരം.

കോഴിക്കോട് ജില്ലയുടെ മലയോര പ്രദേശങ്ങളിലാണ് ശക്തമായ ചുഴലിക്കാറ്റ് ഉണ്ടായത്. മുമ്പ് ഉരുള്‍പൊട്ടല്‍ വന്‍ നാശം വിതച്ച പുല്ലൂരാംപാറ ഭാഗത്തായിരുന്നു ഇത്. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.

മഴ കനത്തതോടെ തീവണ്ടി ഗതാഗതവും താറുമാറായിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് ഉച്ചക്ക് 2.20 പുറപ്പെടാനിരുന്ന തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനുകളിലും തീവണ്ടികള്‍ കുടുങ്ങി. രണ്ട് തീവണ്ടികള്‍ റദ്ദാക്കുകയും 16 എണ്ണത്തിന്റെ സമയം പുന:ക്രമീകരിക്കുകയും ചെയ്തു.

അടിയന്തരമായി 110 കോടി രൂപയുടെ കേന്ദ്ര സഹായം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ദില്ലിയില്‍ ക്യാമ്പ് ചെയ്യുകയാണ്. സംസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

മലപ്പുറത്തും തിരുവനന്തപുരത്തും ഓരോ ആളുകളാണ് മഴക്കെടുതിയില്‍ മരിച്ചത്. തിരുവന്തപുരത്ത് മണ്ണിടിഞ്ഞ് വീണ് ബാലരാമപുരം സ്വദേശിനി ഓമന മരിച്ചു. മലപ്പുറത്ത് മരം വീണാണ് മരണം. പൂപ്പാലം സ്വദേശി യാക്കൂബ് ആണ് മരിച്ചത്.

എറണാകുളം കോഴിക്കോട് ജില്ലകളിലും മുഴുവന്‍ സമയം കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

എറണാകുളം: 0484- 2423513

കോഴിക്കോട്: 0495- 2371002

English summary
Rain plays havoc in Kerala, two killed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X