മഴക്കെടുതിയില്‍ മരണം 80 ആയി, രണ്ട് ദിവസം കൂടി കനത്ത മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആഗസ്റ്റ് ആറ് ബുധനാഴ്ചയും, വ്യാഴാഴ്ചയും കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിയ്ക്കുന്നത്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് 80 പേര്‍ മിരച്ചതായാണ് രവന്യൂ വകുപ്പിന്റെ കണക്കുകളില്‍ പറയുന്നത്.
186 വീടുകള്‍ പൂര്‍ണമായും 4948 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി റവന്യൂമന്ത്രി അടൂര്‍ പ്രകാശ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 179 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. അവശേഷിയ്ക്കുന്ന തുക സമയബന്ധിതമായി നല്‍കാനും ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് കോട്ടയത്തെ ഹയര്‍സെക്കന്ററി ഉള്‍പ്പെടയുള്ള എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, മലപ്പുറം, തൃശ്‌സൂര്‍, ആലപ്പുഴ, കോട്ടയംസ ഇടുക്കി ജില്ലകളില്‍ കാലവര്‍ഷക്കെടുതികളിലായി ആറുപേര്‍ ഇന്നലെ (ആഗസ്റ്റ് 5) മരിച്ചു. മഴ ശക്തമായ ആലപ്പുഴയില്‍ മാത്രം 233 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കോട്ടയത്ത് 63 ക്യാമ്പുകളും പത്തനംതിട്ടയില്‍ 11 ക്യാമ്പുകളും തുറന്നിട്ടുണ്ട്.












Click it and Unblock the Notifications