Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തമിഴ്‌നാട്ടിലും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളും ദിവസവും

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളും ദിവസവും

05092021: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
06-09-2021: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
07-09-2021: എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്


ഇന്ന കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

05-09-2021 മുതല്‍ 08-09-2021 വരെ: തെക്ക്- പടിഞ്ഞാറ്, മധ്യ- പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേല്‍ പറഞ്ഞ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞ ആഴ്ചയില്‍ നല്ല മഴ ലഭിച്ച മലയോര മേഖലയില്‍ പലയിടത്തും അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാവുകയാണെങ്കില്‍ തന്നെ ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലാണ്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണം.

തമിഴ്‌നാട്ടിലും ശക്തമായ മഴയ്ക്ക് സാധ്യത

തമിഴ്നാട്ടിലെ നീലഗിരി, കോയമ്പത്തൂര്‍, കൃഷ്ണഗിരി, തിരുപ്പത്തൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ 5 ഞായറാഴ്ച ശക്തമായ മഴയോടുകൂടിയ ഇടിമിന്നല്‍ പ്രതീക്ഷിക്കുന്നു. ഡെല്‍റ്റ ജില്ലകളിലും വടക്കന്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും കാരയ്ക്കലിലും ചിലയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്, മധുരയിലും തേനിയിലും തെക്കന്‍ തമിഴ്‌നാട്ടിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് കേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു.

സെപ്റ്റംബര്‍ 4 മുതല്‍ 6 വരെ തമിഴ്നാട്, പുതുച്ചേരി, കാരക്കല്‍ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ചെന്നൈയിലും പരിസരപ്രദേശങ്ങളിലും പൊതുവെ മേഘാവൃതമായ ആകാശത്തിന് അടുത്ത 48 മണിക്കൂറില്‍ നേരിയ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കുറഞ്ഞതും കൂടിയതുമായ താപനില 33 ഡിഗ്രി മുതല്‍ 26 ഡിഗ്രി സെന്റിഗ്രേഡ് വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പെര്‍ഫെക്ട് ഓകെ; മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍

3

അതേസമയം, അമേരിക്കയിലെ വടക്ക് കിഴക്കന്‍ പ്രവിശ്യകളില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അതിതീവ്ര മഴയിലും മിന്നല്‍ പ്രളയത്തിലും നിരവധിയാളുകള്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ആസ്സാമിലും ഉത്തര്‍പ്രദേശിലും അതിശക്തമായ മഴയെ തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ പ്രളയ ബാധിതമായിരിക്കുകയാണ്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സെപ്റ്റംബര്‍ 6 നോട് കൂടി വീണ്ടും ഒരു ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ ഭാഗമായി കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+