കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്കയൊഴിയുന്നില്ല; സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത, ഇടുക്കിയിൽ ജലനിരപ്പ് കുറയുന്നു....

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിൽ ഇനിയും ദുരന്തമഴ ,പുതിയ റിപ്പോർട്ടുകൾ | Oneindia Malayalam

ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറയുകയും അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലേക്ക് കുറവ് വരികയും ചെയ്തതോടെ ജലനിരപ്പിലും കാര്യമായ കുറവുണ്ടായി. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതിനേക്കാൾ കൂടുതൽ ജലമാണ് ഇപ്പോൾ പുറത്തേയ്ക്ക് ഒഴുകുന്നത്.

മുഖ്യമന്ത്രി കൈ നീട്ടുന്നത് ഈ നാടിന് വേണ്ടിയാണ്.. പിണറായി സർക്കാർ നൽകിയത് 423 കോടിമുഖ്യമന്ത്രി കൈ നീട്ടുന്നത് ഈ നാടിന് വേണ്ടിയാണ്.. പിണറായി സർക്കാർ നൽകിയത് 423 കോടി

ജലനിരപ്പ് കുറഞ്ഞെങ്കിലും അഞ്ച് ഷട്ടറുകളും തുറന്ന് തന്നെയിരിക്കുകയാണ്. മഴയും നീരൊഴുക്കും നോക്കിയ ശേഷമെ അന്തിമ തീരുമാനം ഉണ്ടാകു. അതേസമയം ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്പെടുമെന്ന് മുന്നറിയിപ്പുമുണ്ട്.

 ഷട്ടറുകൾ തുറന്നുതന്നെ

ഷട്ടറുകൾ തുറന്നുതന്നെ

അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തൽക്കാലം അടയ്ക്കേണ്ടെന്ന തീരുമാനത്തിലാണ് അധികൃതർ. നിലവിൽ ഒന്നും അഞ്ചും ഷട്ടറുകൾ ഒരു മീറ്റർ വീതവും, രണ്ട്, മൂന്ന് ,നാല് ഷട്ടറുകൾ 1.8 മീറ്റർ വീതവുമാണ് ഉയർത്തിയിരിക്കുന്നത്. സെക്കന്റിൽ 7.5 ലിറ്റർ വെള്ളം എന്ന നിലയിലാണ് ഇതിലൂടെ പുറത്തേയ്ക്ക് ഒഴുകുന്നത്. സെക്കന്റിൽ 6.81 ലിറ്റർ വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

വൈദ്യുതി ഉത്പാദനം

വൈദ്യുതി ഉത്പാദനം

മൂലമറ്റത്തെ വൈദ്യുതോത്പാദനവും പൂർണതോതിലാണ്. പവർ ഹൗസിലെ അഞ്ച് ജനറേറ്ററുകളും പൂർണതോതിലാണ് പ്രവർത്തിപ്പിക്കുന്നത്. സെക്കന്റ്ൽ 116 ലക്ഷം ലിറ്റർ വെള്ളമാണ് പവർഹൗസിലേക്കെത്തുന്നത്. ശനിയാഴ്ച മാത്രം 14.938 ദശലക്ഷം വൈദ്യുതിയാണ് മൂലമറ്റം പവർ ഹൗസിൽ ഉത്പാദിപ്പിച്ചത്. എല്ലാ ജലവൈദ്യുത നിലയങ്ങളിലും ഇപ്പോൾ മുഴുവൻ സമയവും ഉത്പാദനം നടത്തുകയാണ്.

വീണ്ടും മഴ

വീണ്ടും മഴ

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് വീണ്ടും മഴ ശക്തമാകുന്നത്. ചൊവ്വാഴ്ച മുതൽ മലയോര മേഖലകളിൽ മഴ വീണ്ടും ശക്തമാകാനും സാധ്യതയുണ്ട്. ഇന്ത്യൻ തീരത്ത് അതിശക്തമായ തിരമാലകൾക്കും സാധ്യതയുണ്ട്. ആഴക്കടലിലുള്ള മത്സ്യബന്ധനം ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഉരുൾ പൊട്ടൽ

ഉരുൾ പൊട്ടൽ

വയനാട്ടിൽ തിങ്കളാഴ്ചയും മഴ തുടരുകയാണ്. മഴയ്കക്കൊപ്പം വീണ്ടും ഉരുൾപൊട്ടിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഏക്കറ് കണക്കിന് കൃഷിയാണ് നശിച്ചത്. മഴ കുറയും വരെ ആരും വീടുകളിലേക്ക് തിരികെ പോകരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

അന്‍പോട് കൊച്ചിക്കൊപ്പം കൈകോര്‍ത്ത് ഡബ്ല്യുസിസി അംഗങ്ങള്‍.... സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥന!!അന്‍പോട് കൊച്ചിക്കൊപ്പം കൈകോര്‍ത്ത് ഡബ്ല്യുസിസി അംഗങ്ങള്‍.... സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥന!!

English summary
rain will continue in kerala,red alert in idukki and wayanand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X