Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്ന് വൈകീട്ടോടെ മഴ ശക്തമാകും; നാളെ 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യത എന്ന് മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ടും നാളെ 7 ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ടോടെ മഴ ശക്തമാകുമെന്നാണ് പ്രവചനം.

തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. വ്യാഴാഴ്ച വരെ അതിശക്തമായ മഴക്കാണ് സാധ്യത. ഇന്നും നാളെയും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും കൂടുതൽ മഴ ലഭിക്കും. പിന്നീട് വടക്കൻ കേരളത്തിലും മഴ ശക്തമാകും.

1


നാളെ വയനാടും കാസർകോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഇതിൽ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള 8 ജില്ലകളിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ 10 ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പുണ്ട്. തീരദേശ മലയോരമേഖലകളിൽ പ്രത്യേകജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

2

വനമേഖലയിൽ ഉരുൾപ്പൊട്ടൽ സാധ്യത നിലനിൽകുന്നതിനാൽ കൂടുതൽ കരുതൽ വേണം. ബംഗാൾ ഉൾകടലിൽ നിലനില്കുന്ന ചക്രവാതചുഴിയാണ് മഴ സജീവമാകാൻ പ്രധാന കാരണം.ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി.കഴിഞ്ഞദിവസം, കേരളത്തിന്റെ മലയോരമേഖലയിലടക്കം പലയിടത്തും ശക്തമായ മഴ ഉണ്ടയാിരുന്നു. പല ജില്ലകളിലും ഒറ്റപ്പെട്ട മഴ ശക്തമായിരുന്നു. പത്തനംതിട്ട കുരുമ്പൻമൂഴിയിൽ കാടിനുള്ളിൽ ഉരുൾപൊട്ടിയിരുന്നു. ഇത് കാരണം കുരുമ്പൻമൂഴി കോസ് വേ മുങ്ങി.

3

നേരത്തെ പത്തനംതിട്ടയിൽ എരുമേലിയിലും ഉരുൾപൊട്ടിയിരുന്നു. എന്നാൽ ആളപായമടക്കം മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ശക്തമായ മഴയിൽ പാലക്കാട് മുടപ്പല്ലൂർ ടൗൺ വെള്ളത്തിൽ മുങ്ങി. നിർത്താതെ പെയ്ത മഴയിലാണ് മുടപ്പല്ലൂർ ടൗൺ വെള്ളത്തിൽ മുങ്ങിയത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. അടുത്തുണ്ടായിരുന്ന ചാലുകൾ വൃത്തിയാക്കാത്തത് ടൗണിൽ വെള്ളക്കെട്ട് ഉണ്ടാക്കാവൻ കാരണമെന്ന് വ്യാപാരികൾ ആരോപിച്ചു.

4


കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിലെ അരിപ്പാറയിൽ മലവെള്ളപ്പാച്ചിലുണ്ടായി. ഉച്ചയ്ക്ക് ശേഷമായിരുന്നു മലവെള്ളപ്പാച്ചിൽ ഉണ്ടായത്. താഴ്ന്ന പ്രദേശത്തും പുഴയുടെ തീരത്തുള്ളവരോടും ജാഗ്രതപാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പശ്ചിമഘട്ടത്തിൽ എവിടെയെങ്കിലും ശക്തമായ മഴപെയ്തതിന്റെ സാഹചര്യത്തിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതായിരിക്കാം എന്നുള്ള നിഗമനത്തിലാണ് റവന്യൂ വകുപ്പ്. തീരത്തേക്ക് വെള്ളം കയറിയിട്ടില്ല. നിലവിൽ ആരെയും മാറ്റിപാർപ്പിച്ചിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+